അഫ്ഗാനില്‍ 25 പേരെ താലിബാന് തട്ടിക്കൊണ്ടുപോയി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്നും 25 ബസ് യാത്രക്കാരെ താലിബാന് തട്ടിക്കൊണ്ടുപോയി. 18 സ്ത്രീകളേയും കുട്ടികളേയും മോചിപ്പിച്ചതായി ഗവര്‍ണര്‍ ഉമര്‍ സാക്ക് അറിയിച്ചു.
25 പുരുഷന്മാര്ക്കായുള്ള അന്വേഷണം പൊലിസ് തുടരുകയാണ്. 27 പേരെയാണ് ബസില്‍ നിന്നുതട്ടിക്കൊണ്ടുപോയതെന്ന് താലിബാന് വക്താവ് പറഞ്ഞു. ഇവരില്‍ നിഷ്കളങ്കരായവരെ വെറുതെ വിടുമെന്നും കാബൂളിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചവരെ ഇസ്ലാമിക കോടതിയില്‍ ഹാജരാക്കുമെന്നും പറഞ്ഞു.
തട്ടിക്കൊണ്ടുപോകുന്ന ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മെയ് വരെയുള്ള കണക്കനുസരിച്ച് റോഡരികില്‍ നിന്ന് 200 പേരെ ആളുകളെ തട്ടിക്കൊണ്ടു പോയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 21 മരണവും തെക്കു കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച കാബൂളിലെ തെക്കന്‍ പ്രവിശ്യയിലെ ബഡാക്ക്സ്ഥാനില് ഉണ്ടായ മറ്റൊരു ബോംബാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."