കുടിവെള്ള വിതരണം:കള്ളിക്കാട് പഞ്ചായത്തില്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മിലടി
തിരുവനന്തപുരം: കുടിവെള്ള വിതരണത്തിനുള്ള നടപടികളെ ചൊല്ലി കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റും സെക്രട്ടറിയും തമ്മിലടി.
കുടിവെള്ളവിതരണം നടത്തുന്നതിന് പഞ്ചായത്തില്‍ നിന്നുള്ള രേഖകള്‍ സെക്രട്ടറി ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഒടുവില്‍ തമ്മിലടിയിലേക്ക് വഴിമാറിയത്. ഇക്കഴിഞ്ഞ ദിവസമാണ് കള്ളിക്കാട് പഞ്ചായത്തു പ്രസിഡന്റ് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ചില രേഖകളില്‍ ഒപ്പുവയ്ക്കണമെന്നു സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
ഒന്നാം തീയതി നടന്ന ടെണ്ടര്‍ തി മാറ്റി ഒപ്പിടണമെന്നും പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ആവശ്യമുയര്‍ന്നു. അതേസമയം കുടിവെള്ള വിതരണത്തിന് താലൂക്കില്‍ നിന്നും പഞ്ചായത്തിന് അറിയിപ്പ് നല്‍കി കൊണ്ടുള്ള നോട്ടിസ് ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കുന്ന മുറയ്‌ക്കേ ഒപ്പു വയ്ക്കാന്‍ നിര്‍വാഹമുള്ളൂ എന്നും ചട്ടം മറികടന്നു അനുമതി നല്‍കാനാകില്ലെന്നും സെക്രട്ടറി നിലപാടെടുത്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
സെക്രട്ടറി രാഷ്ട്രീയം കളിക്കുകയാണ് എന്ന ആരോപണവുമായി പ്രസിഡന്റും അനുയായികളും രംഗത്തെത്തി. പ്രസിഡന്റും സംഘവും തനിക്കെതിരേ ഭീഷണി മുഴക്കുകയാണെന്നും അഴിമതിക്കു കൂട്ടുനില്‍ക്കാനാകില്ലെന്നും ഇവരുടെ സമ്മര്‍ദം കാരണം ശാരീരിക മാനസിക ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും സെക്രട്ടറിയും പറയുന്നു.
പഞ്ചായത്തില്‍ പ്രസിഡന്റിനു താല്‍പര്യമുള്ള മേഖലകളില്‍ മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉടക്കായത്.ഇത് പഞ്ചായത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."