HOME
DETAILS
MAL
വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ മെയ് 17 വരെ കസ്റ്റഡിയില്‍ വിട്ടു
backup
May 04 2018 | 08:05 AM
കൊച്ചി: വിദേശവനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
അതിനിടെ, കേസിലെ പ്രതി ഉമേഷ് മജിസ്ട്രേറ്റിന് നേരിട്ട് പരാതി നല്കി. കസ്റ്റഡിയിലെടുത്തതു മുതല്‍ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
അതേസമയം, പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. കോടതിവളപ്പില്‍ നിന്നും പുറത്തുപോവണമെന്നായിരുന്നു ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."