എസ്.എസ്.എല്‍.സി: ഇടുക്കി ജില്ലയ്ക്ക് 98.28 % വിജയം
തൊടുപുഴ: എസ്.എസ് .എല്‍.സി പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ 12407 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ഇടുക്കിയില്‍ ജില്ലയ്ക്കു അഭിമാനവിജയം. 98.28 ശതമാനം വിജയമാണ് എസ്.എസ്.എല്‍.സിക്ക് ഇടുക്കി സ്വന്തമാക്കിയത്. ഇതു സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്.
97.84 ശതമാനമാണ് സംസ്ഥാനത്തെ വിജയ ശതമാനം. 756 വിദ്യാര്‍ഥികള്‍ക്കു മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 240 ആണ്‍കുട്ടികളും 516 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 376 പേരും കട്ടപ്പനയില്‍ 380 പേരും മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. തൊടുപുഴയില്‍ 105 ആണ്‍കുട്ടികളും 271 പെണ്‍കുട്ടികളും കട്ടപ്പനയില്‍ 135 ആണ്‍കുട്ടികളും 245 പെണ്‍കുട്ടികളും മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയ്ക്കു 98.67 ശതമാനവും കട്ടപ്പന വിദ്യാഭ്യാസ ജില്ലയ്ക്കു 97.98 ശതമാനവും വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. 6474 ആണ്‍കുട്ടികളും 5933 പെണ്‍കുട്ടികളും ജില്ലയില്‍ പരീക്ഷ എഴുതി. 12407 കുട്ടികളില്‍ 12194 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിനു അര്‍ഹരായി. ഇതില്‍ 6320 ആണ്‍കുട്ടികളും 5874 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 2785 ആണ്‍കുട്ടികളും 2625 പെണ്‍കുട്ടികളും പരീക്ഷ എഴുതി. 5410 പേര്‍ പരീക്ഷ എഴുതിയതില്‍ 2610 പെണ്‍കുട്ടികളും 2728 ആണ്‍കുട്ടികളും ജയിച്ചു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6997 പേരാണ് പരീക്ഷ എഴുതിയത്. 3308 പെണ്‍കുട്ടികളും 3689 പെണ്‍കുട്ടികളും പരീക്ഷ എഴുതി. ഇതില്‍ 6856 പേര്‍ വിജയിച്ചു. 3592 പേര്‍ ആണ്‍കുട്ടികളും 3264 പെണ്‍കുട്ടികളും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.
നൂറുമേനി കൊയ്ത 93 സ്‌കൂളുകള്‍
93 സ്‌കൂളുകള്‍ക്കു നൂറുമേനി കൊയ്‌തെടുക്കാന്‍ സാധിച്ചു. 43 ഗവണ്‍മെന്റ് സ്‌കൂളുകളും 43 എയ്ഡഡ് സ്‌കൂളുകളും ഏഴു അണ്‍എയ്ഡഡ് സ്‌കൂളുകളും നൂറുമേനി കൊയ്തു.
മൂലമറ്റം എസ്.എച്ച് ഇ.എം എച്ച്.എസ്.എസ്, സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് വഴിത്തല, ജയ്‌റാണി ഇ.എം.എച്ച്.എസ്.എസ്, തൊടുപുഴ, കാര്‍മല്‍ മാതാ ഹൈസ്‌കൂള്‍ മണക്കാട്, സെന്റ് മേരീസ് എച്ച്.എസ്.എസ് കാളിയാര്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് വഴിത്തല, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ് കരിങ്കുന്നം, സേക്രട്ട് ഹാര്‍ട്ട്‌സ് എച്ച്.എസ് മുതലക്കോടം, സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ് തൊടുപുഴ, സെന്റ് ആന്റണീസ് എച്ച്.എസ് കുണിഞ്ഞി, സെന്റ് തോമസ് എച്ച്.എസ് തുടങ്ങനാട്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഉടുമ്പന്നൂര്‍, വി.എച്ച്.എസ് അരിക്കുഴ, സെന്റ് റീത്താസ് ഹൈസ്‌കൂള്‍ പൈങ്കുളം, ഗവ. വി.എച്ച്.എസ്.എസ് മൂലമറ്റം, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് നെയ്യശേരി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൊടുപുഴ, ഡീപോള്‍ ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് തൊടുപുഴ, എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണക്കാട്, സെന്റ് മേരീസ് ഹൈസ്‌കൂള്‍ കോടിക്കുളം, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് പുറപ്പുഴ, ഗവ ഹൈസ്‌കൂള്‍ വെസ്റ്റ് കോടിക്കുളം, ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസ് വെള്ളിയാമറ്റം, ഗവ. ഹൈസ്‌കൂള്‍ പെരിങ്ങാശേരി, എസ്.എന്‍.വി.എച്ച്.എസ്.എസ് എന്‍ആര്‍സിറ്റി, ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂമ്പന്‍പാറ, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പാറത്തോട്, എസ്.ടി.എച്ച്.എസ്.എസ് തങ്കമണി, സെന്റ് ആന്റണീസ് എച്ച്എസ് മുണ്ടക്കയം ഈസ്റ്റ്, എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്, എസ്‌ജെ എച്ച്.എസ്.എസ് വെള്ളയാംകുടി, ഗവ. എച്ച്.എസ്.എസ് രാജാക്കാട്, ഗവ എച്ച്.എസ് നെടുങ്കണ്ടം, സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ് പൊട്ടന്‍കാട്, സെന്റ് മേരീസ് ഹൈസ്‌കൂള്‍ മാങ്കുളം, സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ് തോക്കുപാറ, എസ്.എന്‍.ഡി.പി.വി.എച്ച്.എസ്.എസ് അടിമാലി, എം.ബി.വി എച്ച്.എസ്.എസ് സേനാപതി, ജി.ഇ.എം.ജി.എച്ച്.എസ്ശാന്തിഗ്രാം, എഫ്.എം.എച്ച്.എസ് ചിന്നക്കനാല്‍, സെന്റ് ജോസഫ് എച്ച്എസ്ചിന്നാര്‍, എം.ഇ.എം.എച്ച്.എസ്.എസ് പീരുമേട്, എസ്.എച്ച്.എച്ച്.എസ് രാമക്കല്‍മേട്, എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ, ഗവ വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, വി.എച്ച്.എസ് വിമലഗിരി, സെന്റ് മേരീസ് ഹൈസ്‌കൂള്‍ വാഴവര, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കുള്‍ വണ്ടിപ്പെരിയാര്‍, ജി.എച്ച്.എസ് പഴയരിക്കണ്ടം, ഗവ. ട്രൈബല്‍ എച്ച്.എസ്.എസ് മുരിക്കാട്ടുകുടി, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തമിഴ്മീഡിയം പീരുമേട്, എന്‍.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാര്‍, ജി.എച്ച്.എസ് വഞ്ചിവയല്‍, എം.ആര്‍. എസ് മൂന്നാര്‍, ജി.എച്ച്.എസ് തങ്കമണി, ഐ.എച്ച്.ഇ.പി ഗവ. എച്ച്.എസ് കുളമാവ്, ഗവ. ഹൈസ്‌കൂള്‍ മുക്കുടം, എസ്.ജെ.എച്ച്.എസ്. ഉപ്പുതോട്, സെന്റ് മേരീസ് എച്ച്.എസ് പൊന്‍മുടി, ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വട്ടവട, ജി.എച്ച്.എസ് പൂച്ചപ്ര, കുര്യാക്കോസ് ഏലിയാസ് എച്ച്.എസ് വട്ടവട, ജി.എച്ച്.എസ് ചിന്നക്കനാല്‍, ജി.എച്ച്.എസ് മച്ചപ്ലാവ്, ജി.എച്ച്.എസ് എഴുകുംവയല്‍, ജി.എച്ച്.എസ് ഉടുമ്പഞ്ചോല, ഗവ .വി.എച്ച്.എസ്.എസ് മണിയാറന്‍കുടി, ജി.എച്ച്.എസ്.എസ് ചെണ്ടുവരൈ, ഗവ. ഹൈസ്‌കൂള്‍ ചിത്തിരപുരം, ജി.എച്ച്.എസ്.എസ്. ദേവികുളം, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുള്ളരിങ്ങാട്, എസ്.ഡി.എ.എച്ച്.എസ് നെടുങ്കണ്ടം, ഗവ. എച്ച്.എസ്.എസ് വാഗുവരെ, സെന്റ് മേരീസ് ഹൈസ്‌കൂള്‍ തേക്കമല, ജി.എച്ച്.എസ് എല്ലപ്പെട്ടി, സെന്റ് തോമസ് എച്ച്എസ് പുള്ളിക്കാനം, ജി.എച്ച്.എസ് മുനിയറ, എം.ഇ.എം.എച്ച്.സ്എസ് പീരുമേട്, എസ്.എന്‍.പി.എച്ച്.എസ്.എസ്. പുറ്റടി, ഗവ. എച്ച്.എസ്.എസ്. കുറ്റിപ്ലാങ്ങോട്, ഗവ ഹൈസ്‌കൂള്‍ ഇരട്ടയാര്‍ നാലുമുക്ക്, ഗവ. ഹൈസ്‌കൂള്‍ ഗൂഡല്ലാര്‍, ജി.എച്ച്.എസ് കല്ലാര്‍വട്ടിയാര്‍, ജി.വി.എച്ച്.എസ്.എസ് ആന്‍ഡ് എച്ച്.എസ്.എസ് രാജകുമാരി, ജി.എച്ച് എസ്.വാഴവര, വിവേകാനന്ദ വിദ്യാസദന്‍ ഇ.എം.എച്ച്.എസ് അടിമാലി, ഗവ. ഹൈസ്‌കൂള്‍ സോതുപാറ, ഗവ. ട്രൈബല്‍ എച്ച്.എസ്.എസ്. ചക്കുപള്ളം, സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് അട്ടപ്പള്ളം, എസ്.ജി.എച്ച്.എസ് മുക്കുളം, ഗവ. ഹൈസ്‌കൂള്‍ കണയങ്കവയല്‍, ജി.എച്ച്.എസ് ചോറ്റുപാറ, ജി.എച്ച്.എസ് പെരിഞ്ചാംകുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."