മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി അന്താരാഷ്ട്ര കുതിപ്പിന്
മാവൂര്‍: ജനകീയകൂട്ടായ്മയില്‍ മാവൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികവിന്റെ കേന്ദ്രമാകുന്നു. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ആദ്യപടിയായി സമഗ്ര ഗുണമേന്മാ വിദ്യാലയ പദ്ധതി രൂപീകരിക്കുന്നതിന് ഇന്നലെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു.
സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടൊപ്പം സ്കൂളിലെ വിദ്യാര്‍ഥികളേയും ഉന്നത നിലവാരത്തിലേക്കുയര്‍ത്താന്‍ പദ്ധതി വേണമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. എ പ്രദീപ് കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമ ഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത്, രവികുമാര്‍ പനേളി, രാജി ചെറുതൊടികയില്‍, കെ. ചന്ദ്രന്, ഇ. അജിത പ്രസംഗിച്ചു. സംഘാടക സമിതി ചെയര്മാന് എം. ധര്മ്മജന് സ്വാഗതവും ടി.എം ശൈലജാദേവി നന്ദിയും പറഞ്ഞു.
വിവിധ ഭാഷകള്‍, ഗൈഡ് ആന്‍ഡ് കൗണ്‍സിലിംങ്, ആരോഗ്യം, ശുചിത്വം, ഗണിതം, ശാസ്ത്ര വിഷയങ്ങള്‍, മാനവിക വിഷയങ്ങള്‍, കല തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ ഡോ. പരമേശ്വരന്, ഡോ. സിനി മാത്യു, എസ്. എസ് അഭിലാഷ്, വി ജയരാജന്, എന്‍.കെ ബാലന്, വി.കെ പ്രകാശന്, എന്‍. അബ്ദുറഹ്മാന്, എസ്. ശ്രീജിത്ത്, ഷനോജ് കുമാര്‍, ഷാജി ബാബു, വിശ്വം കെ അഴകത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി ചര്‍ച്ചകള്‍ നടന്നു. അടുത്ത അധ്യയന വര്‍ഷം നടപ്പാക്കാന്‍ കഴിയുന്ന നൂതന പദ്ധതികള്‍ ആവിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."