മുത്തങ്ങയില്‍ ആനയെ കൊന്നവരെക്കുറിച്ച് വിവരം നല്‍കിയാല്‍ ഒരു ലക്ഷം പാരിതോഷികം
തിരുവനന്തപുരം: മുത്തങ്ങ വന്യജീവിസങ്കേതത്തില്‍ പിടിയാനയെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
വന്യജീവിസങ്കേതത്തിലെ റോഡിനടുത്ത് ഈയിടെയാണ് ഒരു പിടിയാന വെടിയേറ്റു ചെരിഞ്ഞത്. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ ഫോറസ്റ്റ് അധികൃതര്‍ക്കു സാധിച്ചിട്ടില്ല.
വിവരങ്ങള്‍ നല്‍കാന്‍ 07674922044 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. സംരക്ഷിതമേഖലയിലെ സങ്കേതത്തില്‍ ആന കൊല്ലപ്പെട്ട സംഭവം ഉത്ക്കണ്ഠാജനകമാണെന്ന് സൊസൈറ്റിയുടെ ഇന്ത്യന്‍ ഡയറക്ടര്‍ എന്‍.ജി.ജയസിംഹ പറഞ്ഞു.
ഫോറസ്റ്റ് അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ അതു കൈമാറുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഇനാം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."