HOME
DETAILS
MAL
വനാവകാശനിയമം: ഗവേഷണഫലം 14ന് അവതരിപ്പിക്കും
backup
March 11 2017 | 21:03 PM
കല്‍പ്പറ്റ: വനാവകാശനിയമം വയനാട്ടില്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് വനാവകാശ കമ്മിറ്റിയംഗങ്ങളെയും ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി നീതിവേദി നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ 14ന് രാവിലെ 10.30ന് കല്‍പ്പറ്റ എംജിടി ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഡയറക്ടര്‍ അഡ്വ. ഫാ. സ്റ്റീഫന്‍ മാത്യു അറിയിച്ചു. ജനപ്രതിനിധികള്‍, ആദിവാസി സംഘടനാനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. നീതിവേദി പ്രസിഡന്റ് അഡ്വ.മരിയ അധ്യക്ഷത വഹിക്കും. ഡോക്യുമെന്റേഷന് ഓഫീസര്‍ ബിജുജോസ് കണ്ടെത്തലുകള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."