മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്: സി.പി.എം മുന്‍ നേതാവ് പി.ശശിയുടെ സഹോദരന്‍ അറസ്റ്റില്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി. സതീശന്‍ അറസ്റ്റില്‍. ആശ്രിത നിയമനത്തിന്റെ പേരില്‍ രണ്ടരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കസബ പൊലിസ് അറസ്റ്റ് ചെയ്തത്.
പഞ്ചായത്ത് വകുപ്പില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാമെന്നു പറഞ്ഞാണ് കോഴിക്കോട് ഫറോക്ക് സ്വദേശിനിയില്‍ നിന്ന് സതീശന്‍ പണം കൈപ്പറ്റിയത്. ഇപ്രകാരം പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പല തവണകളായി സതീശന്‍ പണം കൈക്കലാക്കിയിരുന്നു. വിശ്വാസ്യതക്കായി രണ്ട് ലക്ഷത്തിന്റെ ചെക്കും സതീശന്‍ നല്‍കിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയിട്ടും നിയമനം സംബന്ധിച്ചു പിന്നീട് യാതൊരു തീരുമാനവും സതീശന്‍ അറിയിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയത്.
സതീശന്‍ സമാനമായ രീതിയില്‍ മിക്ക ജില്ലകളിലും സാമ്പത്തിക തട്ടിപ്പ് നടത്തിയതായും പരാതിക്കാരി ആരോപിച്ചു. എന്‍ജിനീയറിങ് കഴിഞ്ഞുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തിരുന്നതായും ആരോപണമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ വീതം അപേക്ഷകരില്‍ നിന്ന് വാങ്ങിയതായി പരാതിക്കാര്‍ ആരോപിച്ചു.
അതേസമയം, കസബ പൊലിസ് പരാതി സ്വീകരിക്കാന്‍ തയാറായില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എസ്.ഐ പരാതി സ്വീകരിക്കാതെ സ്റ്റേഷന്‍ വിടുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സതീശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. അതേസമയം സഹോദരന്‍ സതീശന്റെ തട്ടിപ്പുകേസിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് പി. ശശി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."