ആലഞ്ചേരിയെ ബഹിഷ്‌കരിക്കല്‍: വൈദികര്‍ക്കെതിരേ എസ്.എം.സി.എ
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പൊതുപരിപാടികളില്‍ ബഹിഷ്‌കരിക്കുമെന്ന നിലപാട് എടുത്ത വൈദികര്‍ക്കെതിരേ എസ്.എം.സി.എ രംഗത്ത്. ആലഞ്ചേരിയെ വിമര്‍ശിക്കുന്ന വിമത വൈദികര്‍ സിറോ മലബാര്‍ സിനഡിന്റെ തീരുമാനങ്ങളെയാണ് വെല്ലുവിളിച്ചിരിക്കുന്നത്.
ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ സിനഡിന് കഴിയുന്നില്ലെങ്കില്‍ വിശ്വാസി സമൂഹം ഏറ്റെടുക്കേണ്ടിവരുമെന്നും ആലഞ്ചേരിയെ പിന്തുണയക്കുന്ന സിറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് വി.വി അഗസ്റ്റിനും ജന. സെക്രട്ടറി സെബാസ്റ്റ്യന്‍ വടശ്ശേരിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വൈദികര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയും തയാറാകണം. വിശ്വാസപരിശീലന രംഗത്തുനിന്നും വൈദിക പഠനരംഗത്തുനിന്നും ഇപ്പോഴുള്ള സ്ഥാനമാനങ്ങളില്‍നിന്നും ഈ വിമത വൈദികരെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട് യാതൊരു കടക്കെണിയും എറണാകുളം അതിരൂപതയ്ക്ക് ഉണ്ടായിട്ടില്ലെന്നും തീറുലഭിച്ചിട്ടുള്ള സ്ഥലം വിറ്റാല്‍ ലാഭം മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."