ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. മുന്‍ എസ.്പി എ.വി. ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്.ടി.എഫ് അംഗങ്ങള്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ശ്രീജിത്തിന്റെ ഗതിയുണ്ടാകുമെന്നാണ് ഭീഷണി. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ ഷാഡോ സ്ക്വാഡിലെ ജയന്, സുനില്‍ലാല്‍, സുവിന്, ഷിബു എന്നിവരുടെ പേരിലുള്ളതാണു കത്ത്. മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതല്‍ നടപടികളിലേക്ക് പോകരുതെന്നും കത്തിലുണ്ട്.
നേരത്തേ ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില, സഹോദരന് സജിത്ത് എന്നിവരെ അഭിസംബോധന ചെയ്ത് കഴിഞ്ഞ മാസം 24ന് മറ്റൊരു കത്തും വന്നിരുന്നു. അതിലും പൊലിസിനെതിരായ പരാതിയില്‍നിന്നു പിന്മാറണമെന്നും ഇല്ലെങ്കില്‍ രണ്ടാമത്തെ മകനും ശ്രീജിത്തിന്റെ ഗതിയുണ്ടാകുമെന്നായിരുന്നു ഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."