വിവാഹവാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍
അരീക്കോട്: വിവാഹ വാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവമ്പാടി തമ്പലമണ്ണ തുണ്ടണ്ടിക്കാട്ടില് വീട്ടില്‍ രാജേഷി (23)നെയാണ് മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അരീക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന മകളെ കാണാനില്ലെന്ന ചൂളാട്ടിപ്പാറ പൂവത്തിക്കല്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ മകളെ മാര്‍ച്ച് എട്ടിന് കാണാതായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലിസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി രാജേഷ് എന്നയാളുടെകൂടെ തിരുവമ്പാടി അടിവാരത്തുണ്ടെണ്ടന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ്.ഐ കെ. സിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയേയും യുവാവിനെയും കസ്റ്റഡിയിലെടുത്ത് അരീക്കോട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി താമരശ്ശേരിയിലെ തലയാട്ടെത്തിച്ചു വിജനമായ പ്രദേശത്തുവച്ചു പീഡിപ്പിച്ചതായും പരാതിയുണ്ട്. ഇരുവരും രണ്ടണ്ടു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പൊലിസ് പറഞ്ഞു.
സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ സെക്കന്‍ഡ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."