ബജറ്റ് ചര്‍ച്ചക്കൊടുവില്‍ പദ്ധതിക്ക് അംഗീകാരം
ബജറ്റ് ചര്‍ച്ചക്കൊടുവില്‍ പദ്ധതിക്ക് അംഗീകാരം
മാറഞ്ചേരി: 2017-18ലെ ബജറ്റില്‍ വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണത്തിന് സ്പീക്കര്‍ കൂടിയായ സ്ഥലം എംഎല്.എ പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി 25 കോടി രൂപ വകയിരുത്തിയതോടെ പതിറ്റാണ്ടണ്ടുകളുടെ കാത്തിരിപ്പിനു വിരാമമാകുന്നു. ബജറ്റ് ചര്‍ച്ചക്ക് ഒടുവിലാണ് പൊന്നാനി മണ്ഡലത്തിലെ പുറങ്ങ് നിവാസികളുടെ ആവശ്യത്തിന് പരിഹാരമായത്.
കനോലി കനാലിലേക്ക് ഉപ്പ് വെള്ളം കയറുന്നത് മൂലം കനാലിന്റെ തീരത്ത് താമസിക്കുന്നവരുടെ കുടിവെള്ളം ഉപ്പുകലരുന്നത് പോലെ തന്നെ പ്രദേശത്ത് നെല്‍ക്കൃഷിയടക്കമുള്ള കൃഷികള്‍ ഫലപ്രദമായി നടത്താനാകാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇവിടെ നിന്നു കയറുന്ന ഉപ്പുവെള്ളം കനാലി കനാലിന്റെ മുപ്പതോളം കിലോമീറ്റര്‍ ദൂരത്തില്‍ കനാലിന്റെ തീരത്തെ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുന്നു.
വലിയൊരു ജനവിഭാഗത്തിന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നം പരിഹരിക്കാനുള്ള ഏക പോംവഴി ഈ പദ്ധതി മാത്രമായിരുന്നു. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് പദ്ധതി നടപ്പിലായാല്‍ പ്രദേശത്ത്കാരുടെ വലിയൊരു യാത്രാപ്രശ്നത്തിനും പരിഹാരമാകും. വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ പൂക്കൈതയേയും മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മാരാമുറ്റത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം കൂടി നടപ്പില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."