മാറഞ്ചേരി ഡിവിഷനില്‍ 1.70 കോടി രൂപയുടെ വികസന പദ്ധതികള്‍
മാറഞ്ചേരി: ജില്ലാ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.70 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതിയായതായി മാറഞ്ചേരി ഡിവിഷന്‍ അംഗം സെമീറ ഇളയേടത്ത് അറിയിച്ചു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ മാട്ടുമ്മല്‍ പാലം റോഡ് സൈഡ് സംരക്ഷണത്തിന് 15 ലക്ഷം രൂപയും കളത്തില്‍പടി - അയിരൂര്‍ റോഡിന് ഏഴ് ലക്ഷം രൂപയും പൂക്കൈത റോഡിന് അഞ്ച് ലക്ഷം രൂപയും മൂന്നാം വാര്‍ഡിലെ മാതൃക അങ്കണവാടിക്ക് 10 ലക്ഷം രൂപയും അനുവദിച്ചു.
ഇതില്‍ കളത്തില്‍പടി - അയിരൂര്‍ റോഡ് നവീകരണം പൂര്‍ത്തിയായി. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മാറഞ്ചേരി - വെളിയങ്കോട് തണ്ണീര്‍പന്തല്‍ റോഡിന് അഞ്ച് ലക്ഷം രൂപയും മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വനിതാ സൗഹൃദ കക്കൂസിന് 10 ലക്ഷം രൂപയും സ്‌കൂളിലെ കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി അഞ്ച് ലക്ഷം രൂപയും പുതിയ കെട്ടിടത്തിന് 25 ലക്ഷം രൂപയും കൃഷണ പണിക്കര്‍ റോഡിന് 15 ലക്ഷം രൂപയും വടമുക്ക് എസ്.സി കോളനിയിലെ ഓടനിര്‍മാണത്തിന് 15 ലക്ഷം രൂപയും പുറങ്ങ് കുടിവെള്ള പദ്ധതിയ്ക്ക് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടണ്ട്.
പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ കാപ്പിരിക്കാട് ബീച്ച് റോഡിന് ആറ് ലക്ഷം രൂപയും പാലപ്പെട്ടി അമ്പലം ബീച്ച് റോഡിന് 15 ലക്ഷം രൂപയും പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആറുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടണ്ട്.
ഇതിന് പുറമെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ വടമുക്ക് എസ്.സി കോളനിയിലും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ മത്സ്യ കോളനിയിലും മിനി മാക്‌സ് വിളക്ക് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും അനുവദിച്ചു. മാറഞ്ചേരി ഡിവിഷനുകീഴിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ആവശ്യമായ ബെഞ്ച്, ഡസ്‌ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും അനുവദിച്ചിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."