ജലനിധി കിണറിലും ഉപ്പ് വെള്ളം വള്ളിക്കുന്നില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; ജനകീയ പ്രക്ഷോഭം നടത്തുമെന്ന് എല്‍.ഡി.എഫ്
വള്ളിക്കുന്ന്: ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന ജലനിധി പദ്ധതിയിലെ വെള്ളം മണ്ണട്ടാംപാറയിലെ അശാസ്ത്രീയമായ ഷട്ടര്‍ നിര്‍മാണത്തിലെ അപാകത കാരണം ജലനിധി കിണറിലേക്ക് ഉപ്പ് വെള്ളം കയറിയതിനാലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
ഇതിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരും പരിഹാരവുമുണ്ടാകാത്തതിനാല് ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ ഉപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. കുടിവെള്ള വിതരണത്തിന് റവന്യൂ വകുപ്പിനാണ് ഗവണ്മെന്റ് അനുമതി നല്‍കിയത്. എന്നാല്‍ കുടിവെള്ള പ്രശ്നം രൂക്ഷമായ പ്രദേശങ്ങളില്‍ പോലും വെള്ളം നല്കാന് റവന്യൂ വകുപ്പില്‍ നിന്നും നടപടിയില്ലാത്ത സാഹചര്യത്തില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് എല്‍.ഡി.എഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."