HOME
DETAILS
MAL
കാന്‍സര്‍ വിമുക്തജില്ല പദ്ധതി ഉദ്ഘാടനം 18ന്
backup
March 11 2017 | 23:03 PM
കണ്ണൂര്‍: സമ്പൂര്‍ണ കാന്‍സര്‍ വിമുക്ത ജില്ല പദ്ധതിയുടെ ഉദ്ഘാടനം 18ന് കണ്ണൂരില്‍ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പദ്ധതി. കാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണ പരിപാടികളും നടപ്പാക്കും. ഒന്നാംഘട്ടമെന്ന നിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തൊട്ട് ജില്ലാ ആശുപത്രിവരെ കാന്‍സര്‍ നിര്‍ണയ ക്ലിനിക്കുകള്‍ ആരംഭിക്കും. ഇതിനുള്ള സഹായം മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി നല്‍കും. പദ്ധതിയുടെ പേരും ലോഗോയും പൊതുജനങ്ങളില്‍ ക്ഷണിക്കുന്നു. സൃഷ്ടികള്‍ ജില്ലാ പഞ്ചായത്തില്‍ ഏല്‍പ്പിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡോ. സതീഷ് ബാലസുബ്രഹ്മണ്യം, സി.എം ഗോപിനാഥന്, ഡോ. സൈന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."