മക്കള്‍ വാക്കുപാലിച്ചു; 'തീര്‍ത്ഥ പുണ്യ'ത്തിന്റെ ആനന്ദത്തില്‍ മുരുകവിലാസം
ചവറ: കടിഞ്ഞൂല്‍ പ്രസവത്തിലെ കണ്മണികള്‍ മത്സരിച്ചു പഠിച്ചതോടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നപ്പോള്‍ മുരുകവിലാസത്തില്‍ ഇരട്ടിമധുരം. ഒന്നിച്ച് ജനിച്ച് കളിച്ച് ഒരു ബെഞ്ചിലിരുന്ന് പഠിച്ച് വളര്‍ന്ന ഇരട്ടകളാണ് പിതാവിനും മാതാവിനും നല്‍കിയ വാക്ക് അക്ഷരംപ്രതി പാലിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
പന്മന മുരുകവിലാസത്തില്‍ മുരുകന്‍ ബിന്ദു ദമ്പതികളുടെ മക്കളായ തീര്‍ത്ഥയും, പുണ്യയുമാണ് വീടിനും വിദ്യാലയത്തിനും മധുര വിജയം സമ്മാനിച്ചത്. ചവറ ഐ.ആര്‍.ഇയിലെ സിവില്‍ ഫോറം തൊഴിലാളിയായ മുരുകനും വലിയം സെന്‍ട്രല്‍ സ്‌കൂള്‍ ജീവനക്കാരിയായ ബിന്ദുവിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു കണ്മണികള്‍ പത്താം ക്ലാസില്‍ ഉന്നത വിജയം നേടുന്നത്.
മുഴുവന്‍ സമയവും ഇരുവരുടെയും പഠനവും ഒരുമിച്ചായിരുന്നു. ഫുള്‍ എപ്ലസ് നേടി പിതാവിന്റേയും മാതാവിന്റേയും സ്വപ്നം സാക്ഷാല്‍ക്കരിച്ച തീര്‍ത്ഥയും പുണ്യയും തുടര്‍പഠനവും ഒരുമിച്ചു മതിയെന്ന തീരുമാനത്തിലാണ്. കോവില്‍തോട്ടം ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഇരുവര്‍ക്കും അധ്യാപികമാരാകാനാണ് ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."