പെരിങ്ങോം-വയക്കര പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലയ്ക്കു മുന്‍ഗണ
ചെറുപുഴ: കാര്‍ഷിക മേഖലയ്ക്കും ഉല്പാദന മേഖലയ്ക്കും മുന്‍തൂക്കം നല്കുന്ന പെരിങ്ങോം- വയക്കര പഞ്ചായത്ത് 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പിപ്രകാശന് അവതരിപ്പിച്ചു. 10,14,80,838 രൂപ വരവും 10,08,50,400 രൂപ ചെലവും 6,30,438 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് 70 ലക്ഷവും ചെറുകിട വ്യവസായ യൂനിറ്റുകള്‍ക്ക് 20 ലക്ഷവും ആട് വളര്‍ത്തല്‍ പദ്ധതിക്ക് 15.36 ലക്ഷവും വകയിരുത്തി. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ലക്ഷവും ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് എട്ടു ലക്ഷവും ആശ്രയ കുടുംബങ്ങളുടെ ഭവന നിര്‍മാണത്തിന് 15 ലക്ഷവും സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് മൂന്നു ലക്ഷവും നീക്കിവച്ചു. റോഡുകളുടെ അറ്റകുറ്റപണിക്കായി 1.10 കോടിയും ചിലവഴിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി നളിനി അധ്യക്ഷയായി. മിനി മാത്യു, എം ജനാര്ദ്ദനന്, ലത ഗോ പി, കെ.വി മോഹനന്, പി.എസ് റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."