HOME
DETAILS

കടമാന്‍തോട് ജലസേചന പദ്ധതി: ഐ.ഡി.ആര്‍.ബി നിര്‍ദേശം പൊടിപിടിക്കുന്നു

  
backup
June 22 2016 | 23:06 PM

%e0%b4%95%e0%b4%9f%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4

കല്‍പ്പറ്റ: കാവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ കബനി ഉപതടത്തില്‍ കേരളത്തിനു അനുവദിച്ചതില്‍ 0.697 ടി.എം.സി ജലം ഉപയോഗപ്പെടുത്തുന്നതിനു ആസൂത്രണം ചെയ്ത കടമാന്‍തോട് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് മന്ദഗതി. നിരക്ക് പുനഃപരിശോധനയ്ക്കായി ഇറിഗേഷന്‍ ഡിസൈന്‍ റിസര്‍ച്ച് ബോര്‍ഡ്(ഐ.ഡി.ആര്‍.ബി) സംസ്ഥാന ജലവിഭവ വകുപ്പിന് തിരിച്ചയച്ച ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്(ഡി.പി.ആര്‍) ഒന്നര വര്‍ഷമായി ഫയലില്‍ ഉറങ്ങുന്നു.
കാവേരി ഡിവിഷന്‍ ഓഫിസില്‍ എന്‍ജിനീയര്‍മാരടക്കം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതും കബനി ജല വിനിയോഗത്തിനു  അഭികാമ്യം ചെറുകിട പദ്ധതികളാണെന്ന മുന്‍ സര്‍ക്കാരിന്റെ നിലപാടുമാണ് റേറ്റ് റിവിഷന്‍ നടത്തി ഡി.പി.ആര്‍ വീണ്ടും ഐ.ഡി.ആര്‍.ബിക്ക് ലഭ്യമാക്കുന്നതിനു തടസം. കബനി സബ് ബേസിനില്‍നിന്നു കേരളത്തിനു 21 ടി.എം.സി വെള്ളമാണ് കാവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ അനുവദിച്ചത്. ഇതില്‍ 12 ടി.എം.സി ഉപയോഗപ്പെടുത്തുന്നതിനു 1980കളില്‍ ആസൂത്രണം ചെയ്ത ഒന്‍പത് പദ്ധതികളിലൊന്നാണ് കടമാന്‍തോട്. നൂല്‍പ്പുഴ, ചുണ്ടാലിപ്പുഴ, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടുപുഴ എന്നിവയാണ് മറ്റു പദ്ധതികള്‍. ഇതില്‍ കടമാന്‍തോട്(പുല്‍പ്പള്ളി) ചുണ്ടാലിപ്പുഴ(മീനങ്ങാടി) എന്നിവയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകളാണ് ഐ.ഡി.ആര്‍.ബി അംഗീകാരത്തിനു 2014 ഡിസംബറില്‍  സമര്‍പ്പിച്ചത്.
ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗപ്പെടുത്തി തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററാണ്(കെ.എസ്.ആര്‍.ഇ.സി) പദ്ധതികളുടെ സാധ്യതാപഠനത്തിനാവശ്യമായ ഡാറ്റാബേസ് തയാറാക്കിയത്. കെ.എസ്.ആര്‍.ഇ.സിയുടെ സഹകരണത്തോടെയായിരുന്നു ഡി.പി.ആര്‍ തയാറാക്കിയത്. ഐ.ഡി.ആര്‍.ബി അംഗീകാരത്തിനു സമര്‍പ്പിച്ചതില്‍ ചുണ്ടാലിപ്പുഴ പദ്ധതിയുടെ ഡി.പി.ആറും നിരക്ക് പുനഃപരിശോധനയ്ക്കായി  തിരിച്ചയച്ചിരിക്കുകയാണ്. 2012ലെ നിരക്കനുസരിച്ച് 430 കോടി രൂപയാണ് ഈ പദ്ധതിക്ക് കണക്കാക്കിയ ചെലവ്.
പുല്‍പ്പള്ളിക്ക് സമീപം ആനപ്പാറയില്‍ കബനി നദിയുടെ കൈവഴിയായ കടമാന്‍തോടിനു കുറുകെ അണ കെട്ടി ജലം സംഭരിച്ച് 1940 ഹെക്ടറില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതിനു വിഭാവനം ചെയ്തതാണ് കടമാന്‍തോട് പദ്ധതി. 2012ലെ നിരക്കനുസരിച്ച് 330 കോടി രൂപയാണ് പദ്ധതി അടങ്കല്‍. 28 മീറ്റര്‍ ഉയരവും 490 മീറ്റര്‍ നീളവും 14.62 മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയുമുള്ള അണയാണ് പദ്ധതിക്കായി രൂപകല്‍പന ചെയ്തത്. 1639 ഹെക്ടറാണ് വൃഷ്ടിപ്രദേശം. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 123.61 ഹെക്ടര്‍ വിസ്തൃതിയില്‍ ജലാശയം രൂപപ്പെടുമെന്നാണ്  വിദഗ്ധാഭിപ്രായം. മുങ്ങിപ്പോകുന്നതില്‍ 238 കെട്ടിടങ്ങളും ഉള്‍പ്പെടും. പദ്ധതിക്കായുള്ള ലാന്‍ഡ് അക്വിസിഷന്‍ പരമാവധി കുറയ്ക്കുന്നതിന് തുറന്ന കനാലിനു പകരം പൈപ്പുകളിലൂടെ കൃഷിസ്ഥലങ്ങളില്‍ വെള്ളം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കടമാന്‍തോട് പദ്ധതിക്കായി 1.53ടി.എം.സി(43.32 മില്യണ്‍ ക്യുബിക് മീറ്റര്‍) ജലം ഉപയോഗപ്പെടുത്തുന്നതിനാണ് കവേരി ട്രിബ്യൂണലിന്റെ അനുമതി. വന്‍കിട പദ്ധതിയില്‍ ജലാശയത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും വേണ്ടിവരുന്ന സ്ഥലത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഈ സാഹചര്യത്തിലാണ് 0.697(19.74 മില്യണ്‍ ക്യുബിക് മീറ്റര്‍) വെള്ളം ഉപയോഗപ്പെടുത്തിയുള്ള ഇടത്തരം പദ്ധതി  ആസൂത്രണം ചെയ്തത്.
മത്സ്യബന്ധനം, ടൂറിസം പ്രോത്സാഹനത്തിനും ഉയരം കൂട്ടി സംഭരണശേഷി വര്‍ധിപ്പിച്ചാല്‍ വൈദ്യുതി ഉല്‍പാദനത്തിനും പദ്ധതി ഉതകുമെന്നാണ് വിലയിരുത്തല്‍. വേനലിന്റെ തുടക്കത്തില്‍ത്തന്നെ വരള്‍ച്ചയുടെ പിടിയിലമരുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കുടിവെള്ളപ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനും സഹായകമാകുന്നതാണ് പദ്ധതി. പുല്‍പ്പള്ളി പഞ്ചായത്തിലെ ആനപ്പാറയിലും സമീപങ്ങളിലുമുള്ള ജനങ്ങളില്‍ ഒരു വിഭാഗം കടമാന്‍തോട് പദ്ധതിക്കെതിരെ നേരത്തേ രംഗത്തുവന്നിരുന്നു. നിരവധി കെട്ടിടങ്ങളും ഏക്കര്‍ കണക്കിനു കൃഷിസ്ഥലങ്ങളും മുങ്ങിപ്പോകുന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കണമെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. രണ്ട് പഞ്ചായത്തുകളിലെയും കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്നതടക്കം പ്രദേശങ്ങളെ തുടര്‍ച്ചയായി വരള്‍ച്ച ഗ്രസിക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതി വിരുദ്ധ വികാരത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. മാന്യമായ നഷ്ടപരിഹാരം ലഭിച്ചാല്‍ പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് നിലവില്‍ കൈവശക്കാരില്‍ പലരും. കടമാന്‍തോടും ചുണ്ടാലിപ്പുഴയും അടക്കം കബനി ജലം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു ജൂലൈ 13ന് കാരാപ്പുഴയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം എ.ഡി.എം വിളിച്ചുചേര്‍ത്തിട്ടുണ്ട്. റേറ്റ് റിവിഷന്‍ നടത്തി കടമാന്‍തോട്, ചുണ്ടാലിപ്പുഴ പദ്ധതികളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ഐ.ഡി.ആര്‍.ബിക്ക് സമര്‍പ്പിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago