അഭിഭാഷകന്റെ ഓഫിസ് ആക്രമിച്ച രണ്ടുപേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: അഡ്വ. ടി.പി ഹരീന്ദ്രന്റെ താണയിലെ ഓഫിസിനുനേരേ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേ ടൗണ്‍പൊലിസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി പത്തോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു ഓഫിസ് ആക്രമിച്ചത്. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ് ഏജന്റും കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടന നേതാവുമാണു ടി.പി ഹരീന്ദ്രന്‍. അക്രമം നടക്കുമ്പോള്‍ ഹരീന്ദ്രന്‍ ഓഫിസിലുണ്ടായിരുന്നു. രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു. ഓഫിസ് മുറ്റത്ത് കാര്‍ ഉണ്ടായിരുന്നെങ്കിലും ആക്രമിക്കപ്പെട്ടിരുന്നില്ല. എം.വി രാഘവനൊപ്പം സി.പി.എം വിട്ട ഹരീന്ദ്രനുനേരേ വര്‍ഷങ്ങള്‍ക്കുമുമ്പ് ആക്രമണം നടന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, കെ സുരേന്ദ്രന്‍, ടി.ഒ മോഹനന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."