HOME
DETAILS

സ്പീഡ് പോസ്റ്റില്‍ അയച്ച പാസ്‌പോര്‍ട്ട് ലഭിച്ചത് നാലു ദിവസത്തിനു ശേഷം

ADVERTISEMENT
  
backup
March 12 2017 | 00:03 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%af%e0%b4%9a%e0%b5%8d%e0%b4%9a


കാസര്‍കോട്: കോഴിക്കോട് നിന്നു ആലംപാടി പോസ്റ്റ് ഓഫിസിനു കീഴിലുള്ള സന്തോഷ്‌നഗറിലേക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ച പാസ്‌പോര്‍ട്ട്  ലഭിച്ചത്  നാല് ദിവസത്തിനു ശേഷം. തല്‍ക്കാല്‍ സേവനം വഴി പാസ്‌പോര്‍ട്ടിനു അപേക്ഷ നല്‍കിയ സന്തോഷ്‌നഗര്‍ കുഞ്ഞിക്കാനം മാഷിത മന്‍സിലിലെ പി.ഐ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ ഫാത്തിമത്ത് മാഷിതക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഏഴിനു അനുവദിച്ച പാസ്‌പോര്‍ട്ട് എട്ടിനു തന്നെ കോഴിക്കോട് നിന്നു സ്പീഡ് പോസ്റ്റ് വഴി അയച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ ഒന്‍പതിന് അത് ആലംപാടി പോസ്റ്റ് ഓഫിസിലേക്ക് അയക്കുന്നതിനു പകരം കുഡ്‌ലുവിലേക്കാണ് അയച്ചത്. ഒരു ദിവസം മുഴുവന്‍ അവിടെക്കിടന്ന ഉരുപ്പടി മേല്‍വിലാസം മാറിയതായി അറിയിച്ച് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസ് വഴി കണ്ണൂരിലേക്കു തിരിച്ചയച്ചു. പിറ്റേന്നു തന്നെ വിദ്യാനഗര്‍ വഴി ആലംപാടി പോസ്റ്റ് ഓഫിസിലേക്കയച്ച പാസ്‌പോര്‍ട്ട് ഇന്നലെയും കിട്ടാതായതിനെത്തുടര്‍ന്നു ആലംപാടി പോസ്റ്റ് ഓഫിസില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ അങ്ങിനെയൊരു സ്പീഡ് പോസ്റ്റ് വന്നിട്ടേയില്ല എന്ന മറുപടിയാണ് ആദ്യം ലഭിച്ചത്.
വീണ്ടും വിളിച്ചന്വേഷിച്ചപ്പോള്‍ തലേദിവസം തന്നെ എത്തിയിട്ടുണ്ടെന്നും അത് അബദ്ധത്തില്‍ മാറ്റി വെച്ചിരിക്കുകയായിരുന്നു എന്നും മറുപടി ലഭിച്ചു. പരാതിപ്പെടുമെന്നറിയിച്ചപ്പോള്‍ ഉടനെ വീട്ടിലെത്തി പാസ്‌പോര്‍ട്ട് നല്‍കുകയായിരുന്നു. മാതാപിതാക്കളോടൊപ്പം ഉംറ നിര്‍വഹിക്കുന്നതിനു വേണ്ടി അടിയന്തിരമായി പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനു കൂടുതല്‍ ഫീസ് നല്‍കി തല്‍ക്കാല്‍ വഴി അപേക്ഷിച്ചിട്ടും തപാല്‍ വകുപ്പിന്റെ അനാസ്ഥ മൂലം അതിന്റെ പ്രയോജനം ലഭിക്കാതെ പോയതിന്റെ നിരാശയിലാണ് ഫാത്തിമത്ത് മാഷിത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വയനാട് ദുരന്തം: വിഖായ പ്രവര്‍ത്തകര്‍ക്ക് സമസ്തയുടെ സ്‌നേഹോപഹാര സമര്‍പ്പണം 14ന്

Kerala
  •  3 minutes ago
No Image

ഈ ക്രൂരതക്ക് ഇനി കൂട്ടുനില്‍ക്കാനാവില്ല; ഇസ്‌റാഈലിന് ആയുധം നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ 

International
  •  9 minutes ago
No Image

'പി.ടി ഉഷ പാരിസിൽ രാഷ്ട്രീയം കളിച്ചു' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്കെതിരെ വിനേഷ് ഫോഗട്ട് 

National
  •  an hour ago
No Image

കടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം

Kerala
  •  an hour ago
No Image

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്

Kerala
  •  an hour ago
No Image

ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു

National
  •  2 hours ago
No Image

ഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

National
  •  3 hours ago
No Image

സുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി

Kerala
  •  3 hours ago
No Image

ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും

National
  •  4 hours ago
No Image

ഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല

Kerala
  •  4 hours ago