യു.എ.ഇ ഭരണാധികാരിയുടെ ഉപദേഷ്ടാവ് ഫത്തഹുല്‍ ഫത്താഹ് സന്ദര്‍ശിച്ചു
അത്തിപ്പറ്റ: സാംസ്‌കാരിക മുന്നേറ്റത്തിന് ധാര്‍മികവിദ്യാഭ്യാസം അനിവാര്യമാണെന്ന് യു.എ.ഇ ഭരണാധികാരിയുടെ മതകാര്യ വകുപ്പ് ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാഷിമി. അത്തിപ്പറ്റ ഫത്തഹുല്‍ ഫത്താഹില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മിക വിദ്യാഭ്യാസത്തിന് ഫത്തഹുല്‍ ഫത്താഹ് പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാരെയും അദ്ദേഹം വസതിയില്‍ സന്ദര്‍ശിച്ചു.
ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് പൂക്കോയതങ്ങള്‍ ബാ അലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് ബാപ്പുട്ടിത്തങ്ങള്‍ വരമ്പനാല, യു. കുഞ്ഞാലു മുസ്‌ലിയാര്‍,സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍, സിദ്ദീഖ് ഹാജി ആദൃശ്ശേരി, ഇ.കെ അബ്ദുല്‍ഖാദര്‍ ഹാജി, ഇ.കെ ബക്കര്‍, സി.പി ഹംസ ഹാജി, എ.പി മൊയ്തീന്‍കുട്ടിഹാജി, പാലകത്ത് മുഹമ്മദ് ഫൈസി, പി. അബ്ദുല്‍വാഹിദ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."