നെടുങ്കയം പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രം ഇന്ന് മുതല്‍ സഞ്ചാരികളെ സ്വാഗതം ചെയ്യും
കരുളായി: കഴിഞ്ഞ ഒരു മാസത്തോളമായി വനാന്തരങ്ങളില്‍ കൃത്യമായി മഴ ലഭിക്കുകയും കാട്ടുതീ പടരാനുള്ള സാധ്യത കുറയുകയും ചെയ്ത പാശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുംങ്കയം ഇന്ന് തുറക്കും.
വേനല്‍ കടുക്കുന്നതോടെ വനന്തരങ്ങളില്‍ തീ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്നില്‍ ക@ാണ് മാര്‍ച്ച് ഒന്ന് മുതല്‍ ഇവിടേക്കുള്ള സഞ്ചാരികളെ വിലക്കി കൊ@് നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ഉത്തരവിറക്കിയിരുന്നത്.
ബ്രിട്ടീഷ് ഫോറസ്റ്റ് എന്‍ജിനീയറായിരുന്ന ഡോസണ്‍ സായിപ്പിന്റെ ശവകുടീരം, ആനപ്പന്തി, ബ്രിട്ടീഷുകാര്‍ പണിത ഗര്‍ട്ടര്‍ പാലം, നെടുംങ്കയം പുഴ, നൂറുവര്‍ഷം പഴക്കമുള്ള തേക്ക് പ്ലാന്റേഷന്‍, തടി ഡിപ്പോ, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് എന്നിവയും വന്യമൃഗങ്ങളെയും നെടുംങ്കയത്തെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാകും.
കൂടാതെ തേന്‍, പുളി, പന്തം തുടങ്ങിയ വനവിഭവങ്ങളും ഇവിടെ എത്തുന്നവര്‍ക്ക് വാങ്ങാനുള്ള അവസരമു@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."