നോമ്പ് മനുഷ്യ നന്മയുടെ പ്രതീകം
ചെറിയ പ്രായത്തില്‍ തന്നെ മുസ്‌ലിം സുഹൃത്തുക്കളില്‍ നിന്നു നോമ്പിന്റെ പ്രാധാന്യം അടുത്തറിയാനായിട്ടുണ്ട്. നാട്ടിലും മറുനാട്ടിലുമുള്ള സുഹൃത്തുക്കള്‍ നോമ്പു തുറക്ക് ചെറുപ്പത്തിലേ ക്ഷണിക്കുമായിരുന്നു. മുസ്‌ലിം പ്രദേശത്താണ് ഞാന്‍ താമസിക്കുന്നതെന്ന് കൊണ്ട് തന്നെ ഇപ്പോഴും ആ ബന്ധം കാത്ത് സൂക്ഷിക്കുന്നതില്‍ വളരെയധികം ചാരിതാര്‍ഥ്യമുണ്ട്. മനുഷ്യന്റെ നന്മയെ വിളിച്ചുണര്‍ത്തുന്ന പ്രധാനപ്പെട്ട ആരാധനയാണ് നോമ്പ്. നോമ്പനുഷ്ഠിക്കുന്നവന്‍ എല്ലാ തെറ്റുകളില്‍ നിന്നും മാറി നില്‍ക്കുന്നു. അതവന്റെ ജീവിത വിശുദ്ധിയിലേക്കാണു വെളിച്ചം വീശുന്നത്. എല്ലാ രോഗങ്ങളില്‍ നിന്നും റമദാന്‍ നോമ്പ് മുക്തമാക്കുന്നുണ്ട്. കൊളസ്‌ട്രോള്‍, ഷുഗര്‍ തുടങ്ങിയ രോഗങ്ങളെ മുക്തമാക്കാന്‍ നോമ്പിനു കഴിയും. അവശത അനുഭവിക്കുന്നവര്‍ക്ക് റമദാന്‍ മാസത്തില്‍ മുസ്‌ലിംകള്‍ പ്രത്യേക പരിഗണന നല്‍കുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. മനുഷ്യനു ജീവിത ശൈലി ചിട്ടപ്പെടുത്തുന്നല്‍ വളരെയധികം പ്രചോദനം നല്‍കുന്നുണ്ട് ഓരോ നോമ്പ് കാലങ്ങളും. അതു കൊണ്ടാണ് മുസ്‌ലിം സഹോദരങ്ങള്‍ റമദാന്‍ മാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്നത്. എങ്ങനെ ജീവിക്കണമെന്നും ഭാവി പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നുമൊക്കെയുള്ള വലിയ സന്ദേശം റമദാന്‍ മാസം നല്‍കുന്നുണ്ട്. പഴയ കാലത്തെ നോമ്പ് വിശേഷങ്ങള്‍ക്ക് പ്രത്യേക ആകര്‍ഷണീയത ഉണ്ടായിരുന്നു. ടെക്‌നോളജി യുഗത്തില്‍ റമദാന്‍ നോമ്പിന്റെ പവിത്രത നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയാതെ വയ്യ. നോമ്പ് തുറ വിഭവങ്ങള്‍ ആവശ്യത്തിലധികം കുന്നുകൂടുമ്പോള്‍ അതിലെ ആത്മീയത നഷ്ടപ്പെട്ടു പോവുന്നുണ്ട്. രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പകരം അവ ക്ഷണിച്ചു വരുത്തുന്നതിലേക്കെത്തുന്നു. നന്മയിലേക്കുള്ള പ്രേരണ തിന്മയിലേക്കുള്ള ചുവടു വെപ്പാവുന്നു. നോമ്പനുഭവത്തിന്റെ ആത്മസംസ്‌കരണത്തിലേക്ക് മടങ്ങിയാലെ നോമ്പ് കൊണ്ടുള്ള ഫലം അര്‍ഥവത്താവുകയുള്ളൂ. ഒരു മാസത്തെ പരിശീലനം അരുതായ്മകളെ വര്‍ജിക്കാനുള്ളതാണ്. റമദാന്‍ നല്‍കുന്ന അനുഭൂതി മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം ഇതര മതസ്ഥര്‍ക്കു കൂടി അനുഭവിക്കാനാവണം. അപ്പോഴാണു നോമ്പിന്റെ ആത്മീയത പരിപൂര്‍ണമാവുന്നത്. മനുഷിക നന്മയുടെ ഔന്നത്ത്യത്തിന്റെ പ്രതീകമായ നോമ്പ് കാലം ആത്മസംസ്‌കരണത്തിനു വേണ്ടിയാവട്ടെ എന്നാശംസിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."