തകര്‍ന്ന റോഡുകളും കാനകളും പൈപ്പുകളും മഴക്കാലത്തിനു മുന്‍പേ പുന:സ്ഥാപിക്കണമെന്ന്
കളമശേരി: മെട്രോ നിര്‍മാണത്തിനിടെ തകര്‍ന്ന റോഡുകളും കാനകളും പൈപ്പുകളും മഴക്കാലത്തിനു മുന്‍പേ പുന:സ്ഥാപിക്കണമെന്നു ഡി.എം.ആര്.സി , കെ.എം.ആര്.എല്‍ പ്രതിനിധികളോട് കളമശേരി നഗരസഭ ആവശ്യപ്പെട്ടു. ഇതിന്റെ പ്രവര്‍ത്തന രേഖ 31ന് മുന്‍പ് സമര്‍പ്പിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണുമായി ഡി.എം.ആര്.സി, കെ.എം.ആര്.എല്‍ ഉദ്യോഗസ്ഥര്‍ കൗണ്‍സില്‍ ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം നഗരസഭ ഉന്നയിച്ചത്.
മുട്ടം മുതല്‍ ഇടപ്പള്ളി ടോള്‍ വരെയുള്ള മേഖലകളിലെ കാന വൃത്തിയാക്കുകയും ആവശ്യമായവ പുനര്‍നിര്‍മിക്കുകയും വേണം.നോര്‍ത്ത് കളമശേരിയില്‍ ജലവിതരണ പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇടപ്പള്ളി കൂനം തൈ മുതല്‍ ടോള്‍ വരെയും കാന മൂടിക്കിടക്കുകയാണ്. മഴ പെയ്ത് തുടങ്ങിയാല്‍ റോഡിന് ഇരുവശങ്ങളിലും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നുണ്ട്. റോഡുകള്‍ അറ്റകുറ്റപ്പണി നടത്താനുണ്ട്. ഇക്കാര്യങ്ങളില്‍ മഴയ്ക്ക് മുന്‍പേ പരിഹാരം വേണമെന്നാണു നഗരസഭ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."