അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞില്ല; കാലടി ആലുവ റോഡില്‍ കുഴികള്‍ രൂപപ്പെട്ടു
കാലടി: അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം റോഡില്‍ കുഴികള്‍ രൂപപ്പെട്ടു .കാലടി ആലുവ റോഡില്‍ സെന്റ്: ജോര്‍ജ്ജ് കോളജിന് മുന്പിലാണു കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
റോഡിനു വീതി കൂട്ടുകയും, ആധുനിക രൂപത്തില്‍ ടാറിങ്ങുമാണ് ഇവിടെ നടന്നത്. റോഡിന്റെ അറ്റകുറ്റപണിക്കു മുന്‍പ് ഭൂഗര്‍ഭ കേബിളുകള്‍ ഇടുന്നതിനായി ഇവിടെ കുഴികള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ കുഴി വേണ്ട രൂപത്തില്‍ മൂടാതെയാണ് ടാറിങ് നടത്തിയത്. കഴിഞ്ഞ ദിവസം മഴ പെയ്തപ്പോള്‍ മണ്ണ് താഴേക്കിരുന്നു.ഇത് മൂലമാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ കുഴി വേണ്ട രൂപത്തില്‍ മൂടണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് റോഡുപണി പൂര്‍ത്തിയാക്കിയത്. റോഡിന് വീതി കൂടിയതുമൂലം അമിത വേഗതയിലാണ് വാഹനങ്ങള്‍ പോകുന്നത്. കുഴി മൂലം ഇരുചക വാഹനങ്ങള്‍ അപകടത്തില്‍ പെടുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."