ചിന്താവളപ്പിലേത് അറിഞ്ഞുകൊണ്ട് കുരുതി കൊടുക്കല്‍: കലക്ടര്‍
കോഴിക്കോട്: ചിന്താവളപ്പില്‍ കഴിഞ്ഞദിവസം കെട്ടിടനിര്‍മാണത്തിനിടെ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവം അറിഞ്ഞുകൊണ്ട് കുരുതി കൊടുത്ത പോലെയെന്ന് കലക്ടര്‍ യു.വി ജോസ്. അപകടമുണ്ടാകുമെന്ന് അറിയിച്ചിട്ടും നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചുവെന്നാണ് പറയുന്നത്. ഐ.പി.സി 304 വകുപ്പുപ്രകാരമാണ് പൊലിസിനു പരാതി നല്‍കിയിട്ടുള്ളത്.
വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പൊലിസാണ്. ജില്ലയില്‍ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വാങ്ങും. അടിത്തറ താഴ്ത്താന്‍ അനുമതി നല്‍കിയ കെട്ടിടങ്ങളുടേതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങളുണ്ടായത്.
ഇതരസംസ്ഥാന ജോലിക്കാരെ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന എല്ലാ സ്ഥലങ്ങളിലും പേരുവിവര പട്ടിക കര്‍ശനമാക്കാന്‍ യോഗത്തില്‍ ധാരണയായി. എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന കണക്ക് കരാറുകാരും ഉടമകളും സൂക്ഷിക്കണം. ചിന്താവളപ്പില്‍ എത്രപേരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ പോലും അവ്യക്തതയുണ്ടായിരുന്നതായി കലക്ടര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."