HOME
DETAILS
MAL
പാര്‍ട്ടി ഏല്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കുമെന്ന് പി.ടി തോമസ്
backup
March 12 2017 | 07:03 AM
തിരുവനന്തപുരം: പാര്‍ട്ടി ഏല്പിക്കുന്ന ഏത് സ്ഥാനവും സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് പി.ടി തോമസ് എം.എല്‍.എ. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന പദവിയാണ്. സുധീരന്റെ കാലത്ത് പാര്‍ട്ടിക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രസിഡന്റാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനുളളില്‍ കെ.പി.സി.സി പ്രസിഡന്റിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ ആഗ്രഹങ്ങള്‍ മറനീക്കി നേതാക്കള്‍ ഓരോരുത്തരായി രംഗത്തു വരികയാണ്. നേരത്തെ, പാര്‍ട്ടി നിശ്ചിച്ചാല്‍ സ്ഥാനമേറ്റെടുക്കുമെന്ന് കെ. സുധാകരനും വ്യക്തമാക്കിയിരുന്നു.
അതേ സമയം, അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നതാണ് കെ. മുരളീധരന്റെ നിലപാട്.
രണ്ടുദിവസത്തിനകം പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."