ഗോവയില്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ബി.ജെ.പി എം.എല്‍.എമാര്‍
പനാജി: തൂക്കുമന്ത്രിസഭ വന്ന ഗോവയില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കണമെന്ന് ബി.ജെ.പി എം.എല്‍.എമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകം പ്രമേയം പാസ്സാക്കി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തില്‍ എംജെപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
2012 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി ഭരണം പിടിച്ചത് പരീക്കറിന്റെ മികവിലാണ്. പിന്നീട് പരീക്കര്‍ പ്രതിരോധ മന്ത്രിയായപ്പോള്‍ പകരം ലക്ഷ്മികാന്ത് പര്‍സേക്കര്‍ മുഖ്യമന്ത്രിയായി. എന്നാല്‍ ഇത്തവണ കാലിടറിയ മുഖ്യമന്ത്രിയ്ക്ക് പകരമായി ബി.ജെ.പിയുടെ മുഖമായ പരീക്കറിന്റെ തിരിച്ചു കൊണ്ടുവരണമെന്നാണ് എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നത്.
ഗോവയില്‍ 40 അംഗ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് 13 സീറ്റും കോണ്‍ഗ്രസിന് 17 സീറ്റുമാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 21 പേരുടെ പിന്തുണയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."