മുസ്‌ലിമിന്റേതാണെന്നു കരുതി അമേരിക്കയില്‍ ഇന്ത്യക്കാരന്റെ കട കത്തിച്ചു
ഫ്‌ളോറിഡ: ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനെത്തുടര്‍ന്ന് അമേരിക്കയിലുണ്ടായ വംശീയ അതിക്രമം തുടരുന്നു. അറബ് മുസ്‌ലിമിന്റെ കടയാണെന്നു കരുതി ഇന്തോ- അമേരിക്കന്‍ പങ്കാളികള്‍ നടത്തുന്ന കട കത്തിച്ചു. ഉടനെ തീയണക്കാനായതിനാല്‍ വലിയ അപകടം സംഭവിച്ചില്ല.
റിച്ചാര്‍ഡ് ലോയിഡ് എന്ന 64 കാരനാണ് കടയ്ക്കു തീ കൊളുത്തിയത്. ഞങ്ങളുടെ രാജ്യത്തുനിന്ന് അറബികള്‍ പുറത്തുപോകണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ തീകൊളുത്തിയത്. ഇയാളെ പൊലിസ് പിടികൂടി സെന്റ് ലൂയിസ് കണ്ട്രി ജയിലില്‍ അടച്ചു. പിന്നീട് 30,000 ഡോളര്‍ ബോണ്ടിന്റെ ജാമ്യത്തില്‍ വിട്ടു.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലോയിഡ് ഇതേ കടയില്‍ നിന്ന് സാധനം വാങ്ങാനെത്തിയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട സാധനം ലഭിച്ചില്ല. കടയിലെ തൊഴിലാളി മുസ്‌ലിമാണെന്നാണ് ലോയിഡ് ധരിച്ചത്. ഇതേത്തുടര്‍ന്നാണ് തീ കൊളുത്താന്‍ പദ്ധതിയിടുന്നത്.
കഴിഞ്ഞമാസം കാന്‍സാസില്‍ ശ്രീനിവാസ് കുച്ചിഭോട്‌ല എന്ന ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചിരുന്നു. ഇറാനിയന്‍ ആണെന്നു തെറ്റിദ്ധരിച്ചാണ് ഇയാള്‍ക്കെതിരെ വെടിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."