HOME
DETAILS
MAL
കേരള എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ വിള്ളല്‍; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
backup
May 05 2018 | 09:05 AM
കൊച്ചി: ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ കോച്ചിന്റെ അടിയില്‍ വിള്ളല്‍ കണ്ടെത്തി. എറണാങ്കുളം റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് എസ്-4 കോച്ചിന്റെ അടിയിലെ വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. പിന്നീട് കോച്ച് വേര്‍പെടുത്തി ഇതിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി.
ട്രെയിനുകള്‍ പ്രധാനപ്പെട്ട ജങ്ഷന്‍ സ്‌റ്റേഷനുകളില്‍ എത്തുമ്പോള്‍ നടത്തുന്ന റോളിങ് ഇന്‍ പരിശോധനയ്ക്കിടെയാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കണ്ടെത്തിയതിലൂടെ വലിയ അപകടമാണ് ഒഴിവാക്കാനായത്. ട്രെയിന്‍ യാത്ര തുടര്‍ന്നിരുന്നെങ്കില്‍ യാത്രാമധ്യേ കോച്ച് ചക്രങ്ങളില്‍ നിന്നും പാളി വന്‍ ദുരന്തത്തിനിടയാക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."