HOME
DETAILS
MAL
ജിദ്ദയില്‍ ബിസിനസ് പ്രമുഖനെ കൊലപ്പെടുത്തി 11 മില്യണ്‍ റിയാല്‍ കവര്‍ച്ച ചെയ്തു
backup
March 12 2017 | 16:03 PM
റിയാദ്: സഊദി വാണിജ്യ നഗരമായ ജിദ്ദയില്‍ ബിസിനസ് കോടീശ്വരനെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച. ബാങ്കില്‍ നിന്നും പിന്‍വലിച്ച 11 മില്യണ്‍ റിയാല്‍ കവര്‍ന്നതായാണ് വിവരം. ജിദ്ദക്ക് സമീപ പ്രദേശമായ അല്‍ റൗള എന്ന പ്രദേശത്താണ് സംഭവം.
ബാങ്കില്‍ നിന്നും ശനിയാഴ്ച ഇദ്ദേഹം 11 മില്യണ്‍ റിയാല്‍ പിന്‍വലിച്ചിരുന്നു. ഇതുമായി ഇയാള്‍ നേരിട്ട് വീട്ടിലെത്തിയതായും എന്നാല്‍ വീട്ടിലേക്കുള്ള പ്രവേശനത്തിനിടെ അക്രമി ഇയാളെ കൊല്ലുകയും കസ്റ്റഡിയിലുണ്ടായിരുന്ന പണം അപഹരിക്കുകയുമായിരുന്നെന്നാണ് വിവരം.
പണം പിന്‍വലിച്ച കാര്യം മുതല്‍ ഇയാളെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് കൊലപാതക കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."