അതിര്‍ത്തിയിലെ പൂമരം
രവി ഗൈറ്റിന്റെ ശബ്ദം കേട്ടാണ് പുറത്തുവന്നത്. നരച്ചതാടിയും കട്ടമീശയും ഉയര്‍ത്തിപ്പിടിച്ചു പുറത്തുവന്നുനിന്നു. പതിവുപോലെ എല്ലാ മാസവും ലഭിക്കുന്ന തുക ഗൈറ്റില്‍ വച്ച ബോക്‌സില്‍ തന്നെയുണ്ട്. പെന്‍ഷന്‍ തുകയാണ്. അതിന്റെ ആവശ്യം ഒന്നുമില്ല. തിണ്ണയില്‍ കിടക്കുന്ന പത്രം അയാളെ തന്നെ നോക്കി. സമയം ഏഴുമണി കഴിഞ്ഞതേ ഉള്ളൂ.
പത്രമെടുത്തു ചാരുകസേരയില്‍ നിവര്‍ന്നിരുന്നു. മെയിന്‍ വാര്‍ത്തയ്ക്കു താഴെ കോളത്തിലെ വാര്‍ത്ത കണ്ടതും ലോകം തനിക്കുചുറ്റും തിരിയുന്ന പോലെ തോന്നി. ഒരു പട്ടാളക്കാരന്റെ മരണവാര്‍ത്തയാണ്, കേണല്‍ ആര്‍.ബി സിങ്. ഒരു നടുക്കത്തോടെയാണ് അതു വായിച്ചത്. പിന്നെ പത്രം നിലത്തുവീണ് ഓര്‍മകള്‍ രവിയുടെ മുഖത്താഞ്ഞടിച്ചു.
ക്യാംപില്‍ ചേര്‍ന്ന സമയം സിങ് തന്റെ സീനിയറായിരുന്നു. പരിചയപ്പെട്ടു സംസാരിച്ചു തുടങ്ങിയതില്‍ പിന്നെ സിങ് ആത്മമിത്രമായി. അതിര്‍ത്തിയില്‍ പുതിയ പൂമരം തളിര്‍ക്കാന്‍ തുടങ്ങി. അതില്‍ സുഖദുഃഖ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരുകൂട്ടായിരുന്നു. തണ്ണുത്തുറച്ച നേരങ്ങളില്‍ തീ കായാനും ഭക്ഷണസമയം പരസ്പരം വഴക്കുകൂടാനും നല്ല കൂട്ടായി.
എല്ലാം കൊണ്ടും നശിച്ച ദിവസമായിരുന്നു അന്ന്. പതിവുപോലെ പ്രഭാതഉറക്കത്തിലാണ് എല്ലാവരും. വൈകിക്കിടന്നതുകൊണ്ട് ഏഴു മണിയായിട്ടും ആരും എണീറ്റില്ല. ഇന്നലെത്തെ ഏറ്റുമുട്ടലില്‍ പരുക്കുപറ്റിയ രവി കട്ടിലില്‍ ചാരി പത്രം വായിക്കുന്നുണ്ട്. അവനാണു പറഞ്ഞത്, വന്നത് മാവോയിസ്റ്റാണെന്ന്. കാട്ടുതീയില്‍ അകപ്പെട്ട മാന്‍കുട്ടിയെപ്പോലെ പലരും ഇടംവലം തിരിയാന്‍ കഴിയാതെ ശരീരത്തിനു ചൂടു തട്ടിയാണ് പലരും അറിഞ്ഞത്. പ്രതിരോധം തുടങ്ങുന്നതിനുമുന്‍പേ അവര്‍ ബുള്ളറ്റുകള്‍ പ്രവഹിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
അതില്‍ ഒരു ബുള്ളറ്റാണ് രവിയുടെ കാലില്‍ മുറിവുണ്ടാക്കിയത്. പ്രതിരോധം തുടങ്ങി മിനിറ്റുകള്‍ കൊണ്ട് അവര്‍ ഓടിപ്പോയിരുന്നു. ചെറിയ പരുക്കുകളുള്ളതുകൊണ്ട് സിങ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. നീണ്ട വിശ്രമകാലം കഴിഞ്ഞ് ഇപ്പോള്‍ നടക്കാമെന്നായിരിക്കുന്നു. സൈനിക കരിയറില്‍ പിന്നീട് തുടരാന്‍ പ്രയാസമായിരുന്നു. രവി നാട്ടില്‍ എത്തി വിശ്രമജീവിതം തുടര്‍ന്നു.
രണ്ടു വര്‍ഷം മുന്‍പുവരെ സിങ്ങിന്റെ ഒരു വലിയ തുക വീട്ടില്‍ എത്താറുണ്ടായിരുന്നു. പിന്നെ അതുനിന്നു. രവി കാരണം തിരക്കിയതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."