ശിശുക്ഷേമ സമിതിയുടെ മൗനം കുറ്റകരമെന്ന്
പാലക്കാട്: അട്ടപ്പള്ളത്ത് രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി കെട്ടി തൂക്കി കൊന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനും അംഗങ്ങളും ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ വീഴ്ച്ച വരുത്തുകയും കുറ്റകരമായ മൗനം പാലിക്കുകയാണെന് ബാലാവകാശ സംരക്ഷണ വേദി അഭിപ്രായപ്പെട്ടു.
ശിശുക്ഷേമ സമിതി ചെയര്‍മാനും അംഗങ്ങളും മൂത്ത കൂട്ടിയുടെ പീഡനവും കൊലപാതകവും സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാതിരുന്നത് കൊണ്ടാണ് പൊലിസിന് കേസ് ഒതുക്കി തീര്‍ക്കാന്‍ കഴിഞ്ഞത്.
ഇതിനു മുന്‍പ് നിരവധി കേസുകളില്‍ പ്രതികള്‍ക്ക് ഒത്താശ ചെയതതായും ഇരകള്‍ക്ക് നീതി നിഷേധിച്ചതായും ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാനും ചില അംഗങ്ങള്‍ക്കുമെതിരേ ആരോപണമുണ്ട്.
കുട്ടികളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കാന്‍ ചുമതലയേറ്റവര്‍ കുറ്റകരമായ മൗനം പാലിക്കുന്നത് കടുത്ത അനീതിയാണ്.
ചെയര്‍മാനെയും ആരോപണ വിധേയരായ അംഗങ്ങളെയും സസ്‌പെന്റ് ചെയ്തും മറ്റ് അംഗങ്ങളെ മാറ്റിനിര്‍ത്തിയും ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഈ കാലയളവില്‍ നടത്തിയ നീതി നിഷേധത്തെക്കുറിച്ചും അധികാര ദുര്‍വിനിയോഗത്തെകുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മാത്യകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സാമൂഹ്യ നീതി വകുപ്പ് മന്ത്രി, വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി.
ബാലാവകാശ സംരക്ഷണ വേദി സംസ്ഥാന കണ്‍വീനര്‍ പുതുശ്ശേരി ശ്രീനിവാസന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഗിരിധരന്‍, ജില്ലാ കണ്‍വീനര്‍ കെ.വി. കൃഷ്ണകുമാര്‍, വൈസ് ചെയര്‍മാന്‍ എ. പീറ്റര്‍, വി. നാഗരാജ്, വിളയോടി വേണുഗോപാലന്‍, ഗിരീഷ് കടുന്തിരുത്തി, സന്തോഷ് പൊല്‍പ്പുള്ളി സംസാരിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."