HOME
DETAILS

കാര്‍ഷിക നന്മയുടെ മഹിമയൊരുക്കി ഞാറ്റുവേല ചന്ത

  
backup
June 23 2016 | 00:06 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b9%e0%b4%bf%e0%b4%ae%e0%b4%af

കാര്‍ഷിക നന്മയുടെ  മഹിമയൊരുക്കി ഞാറ്റുവേല ചന്ത
വടക്കാഞ്ചേരി:  കാര്‍ഷിക  മലയോരഗ്രാമമായ തെക്കുംകരയില്‍ മഹത്തായ കാര്‍ഷിക സംസ്‌ക്കാരത്തെ താലോലിച്ച് ഞാറ്റുവേല ചന്ത  പഞ്ചാ യത്ത് ഭരണ സമിതി , മണ്ണുത്തി കാര്‍ഷിക  സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ചന്ത  കാര്‍ഷിക നന്മയി ലേക്കുള്ള പുതിയ പന്ഥാവ് തീര്‍ക്കുന്നു.   പുന്നംപറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിന്  സമീപം  മച്ചാട്  താണിക്കുടം  റോഡിനോട് ചേര്‍ന്ന് പ്രത്യേകം  തയാറാക്കിയ സ്ഥലത്താണ് ചന്ത ക്രമീകരിച്ചിട്ടുള്ളത്  വിവിധയിനം തെങ്ങിന്‍ തൈകള്‍,  മരങ്ങള്‍ , നാടന്‍ ഫലവൃക്ഷതൈകള്‍  മഴ കാല പച്ചക്കറി തൈകള്‍ , വിത്തുകള്‍ എന്നിവയുടെ വിപുലമായ ശേഖരം തന്നെ ചന്തയുടെ ഭാഗമാണ്  വിവിധയിനം ഔഷധ ചെടികളും, പൂച്ചെടികളും,  ചന്തയില്‍ നയന മനോഹര കാഴ്ചയൊരുക്കുന്നു.  ഇതോടൊപ്പം  കുടുംബശ്രീ യൂണിറ്റുകളുടേയും  വിവിധ ഏജന്‍സികളുടേയും സ്റ്റാളുകളും  ചന്തയോടനുബന്ധിച്ച്  ക്രമീകരിച്ചിട്ടുണ്ട് ആയുര്‍വേദ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന സ്റ്റാളും  ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്  എം.കെ ശ്രീജ  വൈസ് പ്രസിഡന്റ് സി.വി  സുനില്‍ കുമാര്‍ എന്നിവര്‍  അറിയിച്ചു.   നാടിന്റെ കൂട്ടായ്മയൊരുക്കി ചന്ത മുന്നേറുമ്പോള്‍ അത് പുതിയൊരു കാര്‍ഷിക മുന്നേറ്റമാവുകയാണ്.
ചന്തയുടെ രണ്ടാം ദിനമായ ഇന്നലെ   വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.   ജൈവ കീടനാശിനി നിര്‍മ്മാണത്തെ കുറിച്ച്  കൃഷി ഓഫീസര്‍ ശ്രീലേഖയും , മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് ഇ.ടി.സി പ്രൊഫസര്‍ എം. രേണുകുമാറും  ക്ലാസെടുത്തു.  
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   എസ് ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു.  സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എന്‍ ശശി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്  എം.കെ ശ്രീജ,  വൈസ് പ്രസിഡന്റ്  സി.വി സുനില്‍ കുമാര്‍ ബ്ലോക്ക്  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍  എ.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.   വാര്‍ഡ് മെമ്പര്‍ മാരായ പി.ജെ രാജു സ്വാഗതവും, കെ.എം രാജന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  33 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago