HOME
DETAILS
MAL
സീനിയര്‍ ബുഷ് ആശുപത്രി വിട്ടു
backup
May 05 2018 | 20:05 PM
ന്യൂയോര്‍ക്ക്: യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് ആശുപത്രി വിട്ടു. ഹൂസ്റ്റണിലെ മെത്തേഡിസ്റ്റ് ആശുപത്രിയില്‍നിന്നാണ് കഴിഞ്ഞ ദിവസം ബുഷിനെ രണ്ട് ആഴ്ചക്കാലത്തെ പരിചരണത്തിനു ശേഷം വീട്ടിലേക്കു മാറ്റിയത്. നേരത്തെ തീവ്ര പരിചരണ വിഭാഗത്തില്‍നിന്ന് അദ്ദേഹത്തെ സാധാരണ മുറിയിലേക്കു മാറ്റിയിരുന്നു.
രണ്ടാഴ്ച മുന്‍പാണ് രക്തത്തില്‍ അണുബാധയെ തുടര്‍ന്ന് സീനിയര്‍ ബുഷിനെ ഹൂസ്റ്റണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ബര്‍ബറയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു പിറ്റേ ദിവസമായിരുന്നു ഇത്. 93 വയസുള്ള ബുഷ് അമേരിക്കയുടെ 41ാമത്തെ പ്രസിഡന്റായിരുന്നു. 1989 മുതല്‍ 1993 വരെയാണ് അദ്ദേഹം രാജ്യം ഭരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."