സംഘപരിവാര്‍ അജന്‍ഡ കേരളത്തില്‍ നടക്കില്ല: എം.എം മണി
അടിമാലി: നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും ഗുജറാത്ത് മോഡല്‍ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. കെപിഎംഎസ് ദേവികുളം-ഉടുമ്പഞ്ചോല വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വെള്ളാപ്പള്ളി നടേശനേയും സി കെ ജാനുവിനെയും വളിച്ചുവരുത്തി നാണം കെടുത്തിയതുപോലെ പട്ടിക വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കാമെന്ന് കുരുതേണ്ടെന്നും സഹിഷ്ണുതയും സാമൂഹ്യ നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന പട്ടി വിഭാഗങ്ങള്‍ ഇതിനെ ശക്തമായി തിരിച്ചടിക്കുമെന്നും അതിനുള്ള തന്റേടവും ശക്തിയും കേരളത്തില്‍ പുലയര്‍ മഹാസഭക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതിക്കാര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കുമ്മനം രാജഖേരന്‍ വടക്കേ ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ച് സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും കൊടും ക്രൂരതയ്‌ക്കെതിരേ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും മണി പറഞ്ഞു.
യോഗത്തില്‍ എം ജി മാധവന്‍ അധ്യക്ഷനായി.
മഹാസഭ സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുകുമാരന്‍, സിപിഎം അടിമാലി ഏരിയ സെക്രട്ടറി ടി കെ ഷാജി, സിപിഐ മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ, വ്യാപാരി വ്യസായി ഏകോപന സമിതി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ എന്‍ ദിവാകരന്‍,
മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാദ്,കോയ അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."