HOME
DETAILS

കൊലക്കേസ് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി

  
backup
May 06, 2018 | 3:03 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8


മുക്കം: പന്നിക്കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ മുക്കം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
പ്രതികളായ കാരശേരി കറുത്ത പറമ്പ് സ്വദേശി നിജാസ്, മുക്കം ആലിന്‍തറ അമ്പലകണ്ടി സ്വദേശി ആസിഫ് എന്ന പോത്തച്ചന്‍, ഫറോക്ക് സ്വദേശി സുബൈര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ മാസം ഒന്‍പതിന് രാത്രി 8.30 ഓടെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ കാറിലെത്തിയ നാലംഗ സംഘം കൊടിയത്തൂര്‍ എരഞ്ഞിമാവില്‍ താമസിക്കുന്ന സുല്‍ഫിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പന്നിക്കോട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചു വച്ചതിന് ശേഷം ഒരാള്‍ വെട്ടുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ കീഴടങ്ങിയത്. ഇതോടെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കോടതിയുടെ അനുമതി ലഭിച്ചാല്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  a month ago
No Image

ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ചാരപ്പണി; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ് 

National
  •  a month ago
No Image

മെലീഹ മരുഭൂമിയിൽ സൺസെറ്റ് സഫാരിയും സ്റ്റാർഗേസിംഗും; ഈദ് അവധിക്ക് പ്രത്യേക പാക്കേജുകളുമായി ഷാർജ

uae
  •  a month ago
No Image

സഊദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

Saudi-arabia
  •  a month ago
No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  a month ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  a month ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  a month ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  a month ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  a month ago