തെരഞ്ഞെടുപ്പ് സംശയ രഹിതമാക്കണം
ലോക്‌സഭ ഇലക്ഷന്റെ സെമിയെന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ റിസള്‍ട്ട് വന്നപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലയിരുത്തല്‍ പല നിലക്കാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി. ജെ. പി മുദ്രാവാക്യം അടുത്തൊന്നും സാധ്യമല്ല എന്ന ശുഭസൂചനയാണ് പഞ്ചാബും ഗോവയും മണിപ്പൂരും നല്‍കുന്നത്, ഇത് മറികടക്കാന്‍ ബി. ജെ. പി യു. പി. യില്‍ പയറ്റിയ മത, ജാതി, വര്‍ഗീയ കാര്‍ഡുകള്‍ ശക്തമായി പ്രയോഗിക്കും എന്നതില്‍ സംശയമില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ദ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഭരണംനിയന്ത്രിക്കുകയും ജനങ്ങളെ ദേശസ്‌നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതൊന്നും പലപ്പോഴു ചര്‍ച്ചയാവുന്നില്ല.
ദേശീയതയും ദേശസ്‌നേഹവുമെല്ലാം പൗരന്‍മാരുടെ മനസില്‍ നിന്നും ഉത്ഭവിക്കേണ്ടുന്നഒന്നാണ് അത് നിര്‍ബന്ധിച്ച് സൃഷ്ടിച്ചെടുക്കാന്‍ പറ്റുന്നഒന്നല്ല രാജ്യത്തെ ജനങ്ങളെല്ലാം നിയമത്തിനും ഭരണകൂടത്തിനു മുന്നില്‍ സമന്‍മാരാണെന്ന തോന്നലില്‍ നിന്നുമാത്രമേ ഇതുണ്ടാവൂ. എന്നാല്‍ രാജ്യം ഭരിക്കുന്നപാര്‍ട്ടിയുടെ നേതാക്കളുംപോഷക സംഘടനകളും നടത്തുന്ന മലീമസമായ വാക്‌ധോരണികള്‍ ഏത് ദേശീയതയുടെ അടിസ്ഥാനത്തിലാണ് നമ്മള്‍ എഴുതിച്ചേര്‍ക്കുക.
ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനെ സംബന്ധിച്ച് ആദ്യം കെജ്‌രിവാളും ഇപ്പോള്‍ മായാവതിയും ഉന്നയിച്ച ആരോപണം പരിശോധിക്കപ്പെടേണ്ടത് ഇതിന് പകര ഇ ബാലറ്റ് സംവിധാനം നടപ്പിലാക്കണം വോട്ടര്‍ മെഷീനില്‍ ചെയ്യുന്ന വോട്ട് സ്ലിപ്പ് വഴി പുറത്ത് വരികയും അത് പരിശോധിക്കാനും ഉറപ്പ് വരുത്താനും കഴിയും ഇതും ഒരു പെട്ടിയില്‍ നിക്ഷേപിക്കുക വഴി സംശയാസ്പദ സാഹചര്യം വന്നാല്‍ പരിശോധിക്കാനും സാധിക്കും ഇങ്ങനെ ഒരു സംവിധാനം ഒരുക്കാനും ജാതി, മത, വര്‍ഗീയ മുക്തമാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാവണം
കെ. അബ്ദുല്‍ അസീസ് ദാരിമി
കരിങ്ങാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."