വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഹോമിയോ വകുപ്പ് നടപടി ശക്തമാക്കി
കോട്ടയം: വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ ആശുപത്രികളും ക്ലിനിക്കുകളും സജ്ജമായി. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ച് വേനല്‍ക്കാല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മുക്തമാകാം. ഇതിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും വകുപ്പ് അധികാരികള്‍ അറിയിച്ചു.
വേനലിലുണ്ടാകുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ് നിര്‍ജ്ജലീകരണം. ക്രമാതീതമായി ശരീരം വിയര്‍ക്കുമ്പോള്‍ ജലാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുന്നു. വെയിലത്തു പണിയെടുക്കുന്നവരും കഠിനാധ്വാനം ചെയ്യുന്നവരും ദിവസേന പത്തുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ലവണാംശം നഷ്ടപ്പെടാതിരിക്കാന്‍ അല്‍പ്പം ഉപ്പ് ചേര്‍ക്കാം. നിര്‍ജ്ജലീകരണം ഗുരുതരമായാല്‍ തലചുറ്റല്‍, നാടിമിടിപ്പ് വര്‍ദ്ധന, ബോധക്ഷയം എന്നിവ ഉണ്ടാകും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉടന്‍ ചികിത്സ തേടണം.
സൂര്യാഘാതമാണ് വേനല്‍ക്കാലത്തെ മറ്റൊരു പ്രധാന പ്രശ്‌നം. തീക്ഷ്ണമായ ചൂടോടു കൂടിയ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് അപകടകരമാണ്.
സൂര്യാഘാതം മൂലമുണ്ടാകുന്ന പൊള്ളലുകളും മറ്റു പ്രശ്‌നങ്ങളും ഫലപ്രദമായി പരിഹരിക്കുന്നതിന് ഹോമിയോ ഔഷധങ്ങളായ കാന്താരീസ്, വെറാട്രം, ജല്‍സീമിയം, ബെല്ലഡോണ എന്നിവയ്ക്ക് സാധ്യമാകുമെന്നും വകുപ്പ് അധികാരികള്‍ പറയുന്നു.
വേനല്‍ക്കാലത്തെ മറ്റൊരു പ്രധാന പ്രശ്‌നമായ ചൂടുകുരുവിന് ഫലപ്രദമായ ഓയിന്റ്‌മെന്റുകളും ക്രീമുകളും ഹോമിയോപ്പതിയില്‍ ലഭ്യമാണ്. ആസ്മ, തുമ്മല്‍ തുടങ്ങിയ അലര്‍ജി രോഗങ്ങള്‍ ഹോമിയോ ചികിത്സയിലൂടെ ഭേദമാക്കാം.
ചെങ്കണ്ണ്, കണ്‍കുരു, കോര്‍ണിയയിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഐലോഷനുകളും ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ലഭ്യമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."