ബഹുസ്വരതയിലൂടെ മാത്രമേ ഭാരതീയനാവൂ: വി.ടി.ബല്‍റാം എം.എല്‍.എ
കൂറ്റനാട്: ബഹുസ്വരതയെ അംഗീകരിക്കാനുള്ള മനസ്സുള്ളവനേ ഭാരതീയനാവുകയുള്ളൂവെന്ന് വി.ടി ബല്‍റാം എം.എല്‍.എ. അങ്ങിനെയുളള മനാുള്ളവനെ ഭാരതീയനെന്ന് വിളിക്കാനുമാകൂ. ഇന്ത്യ എന്റേതെന്ന് വിളിച്ചു പറയേണ്ട അവസ്ഥയിലേക്ക് ഇന്ത്യക്കാരന്‍ എത്തിയിരിക്കുന്നു. ഇന്ത്യ എല്ലാവരുടേതുമാണെന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിന് സമാനമാണ് ഇന്ത്യ എന്റേതുമാണെന്ന മുസ്‌ലിം ലീഗിന്റെ മുദ്രാവാക്യം. വര്‍ഗീയവല്‍കരിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്‌കാരം എന്ന വിഷയത്തില്‍ മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരികം സെഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തില്‍ മാറ്റം വരികയാണ്. ഇന്ത്യ എല്ലാവരുടേയുമാണ്. ഇന്ത്യയുടെ ദേശീയത ബഹുസ്വരതയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗവുമാണ്. എല്ലാവരേയും ഒരുമിപ്പിച്ച് വ്യത്യസ്തതകള്‍ക്കിടയിലെ ഏകതാ സങ്കല്‍പ്പങ്ങളെ ബോധവല്‍കരിച്ച വലിയ സാംസ്‌കാരിക ദൗത്യമാണ് ദേശീയത.
ഇന്ത്യയുടെ യഥാര്‍ഥ സംസ്‌കാരം ദേശീയതയിലൂന്നിയുള്ളതാണ്. ബഹുസ്വരത എന്തു വില കൊടുത്തും നിലനിര്‍ത്തണം. ഭരണഘടന പോലും വെല്ലുവിളി നേരിടുന്ന സാഹചര്യമാണിന്ന്. ഭരണഘടനാ മൂല്യങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടം ഗ്രാമങ്ങളില്‍ നിന്നുയരണം. അതിനുള്ള സമയം അതിക്രമിക്കുകയാണെന്ന് ബല്‍റാം ഓര്‍മിപ്പിച്ചു. മുജീബ് മല്ലിയില്‍ അധ്യക്ഷനായി. എ.എം അലി അസ്‌കര്‍ സ്വാഗതവും ഷമീര്‍ പഴേരി നന്ദിയും പറഞ്ഞു. കെ. സമദ് മാസ്റ്റര്‍, നസീര്‍ തൊട്ടിയാന്‍, വി.പി നിഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."