കേന്ദ്രം വര്‍ഗീയത അഴിച്ചുവിട്ട് ഭയം സൃഷ്ടിക്കുന്നു: ചെന്നിത്തല
കൂറ്റനാട്: മോഡിയും പിണറായിയും ഒരേ പാതയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരേ നുകംവെച്ച കാളകളാണ്. ജനദ്രോഹ കാര്യത്തില്‍ ആരാണ് മുന്നിലെന്ന മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കൂറ്റനാട് ഉബൈദ് ചങ്ങലീരി നഗറില്‍ മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വില ലോക റെക്കോര്‍ഡ് തന്നെ ഭേദിച്ചിരിക്കുകയാണ്. സമീപസംസ്ഥാനങ്ങള്‍ അധികനികുതി വേണ്ടെന്ന് വെച്ചപ്പോള്‍ കേരളം അത് വാങ്ങി വിഴുങ്ങുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് അധികനികുതി വാങ്ങാതെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ഏഴായിരം കോടിയാണ് യു.ഡി.എഫ് വേണ്ടെന്ന് വെച്ചതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
നാട്ടില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പററാത്ത അവസ്ഥയാണ്. ഒരു ഭാഗത്ത് മോഡിയും മറുഭാഗത്ത് പിണറായിയും ജനങ്ങളെ വെല്ലുവിളിക്കുന്നു. മതന്യൂനപക്ഷങ്ങളും പട്ടികജാതിവിഭാഗവും പാര്‍ശ്വവല്കരിക്കപ്പെട്ട ജനങ്ങളും പീഡനങ്ങള്‍ക്കിരയാകുന്നു.
രാജ്യത്ത് ഭയത്തിന്റെ രാഷ്ട്രീയം നിലനില്ക്കുന്നു. കേന്ദ്രം വര്‍ഗീയത അഴിച്ചുവിട്ട് ഭയം സൃഷ്ടിക്കുന്നു. ഭരണഘടനയെ വെല്ലുവിളിക്കുന്നു. സുപ്രീംകോടതിയെയും ഇലക്ഷന്‍ കമ്മീഷനെയും പാര്‍ലമെന്റിനെയും നോക്കുകുത്തിയാക്കി. ഭരണഘടനാസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി വര്‍ഗീയത ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതുപോലൊരു കാലഘട്ടം മുമ്പുണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യത്ത് മോഡിക്കെതിരായ വികാരം ഉയര്‍ന്നുവന്നിരിക്കുന്നു. ആര്‍എസ്എസ് പറയുന്നത് ജനം വിശ്വസിക്കുന്നില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് പരീക്ഷണമാകും. കര്‍ണാടകയില്‍ സിദ്ധരാമയ്യ ഭരണം നിലനിര്‍ത്തും. ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കേണ്ട സാഹചര്യത്തില്‍ ബി.ജെ.പി വന്നാലും കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്നാണ് കേരളത്തിലം സിപിഎമ്മും പിണറായിയും ആഗ്രഹിക്കുന്നത്. ഇത് സിപിമ്മിന്റെ ദേശീയ പ്രധാന്യം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."