വീടെന്ന സ്വപ്ന പൂര്‍ത്തീകരണത്തിന് കാത്തുനില്‍ക്കാതെ ഹിളര്‍ യാത്രയായി
കൊളത്തൂര്‍: കടുത്ത ഹൃദ്രോഗം പിടിപെട്ട് രോഗശയ്യയിലായിരുന്നു ഓണപ്പുടയിലെ കൂട്ടപ്പുലാവില്‍ മമ്മുവിന്റെ മകന്‍ ഹിളര്‍ (38)വീടെന്ന സ്വപ്ന പൂര്‍ത്തീകരണത്തിനു കാത്തുനില്‍ക്കാതെ യാത്രയായി.
അബൂദാബിയില്‍ ജോലി ചെയ്ത് വരുന്നതിനിടെ ഹൃദ്രോഗം പിടിപെട്ട ഹിളര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമായതോടെ ഹിളറിന്റെ വീടുപണിയും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിയിരുന്ന ഹിളര്‍ രോഗബാധിതനായി കിടന്നതോടെ രോഗം തളര്‍ത്തിയ മനസിനൊപ്പംനിന്ന് കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട് നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടണ്ടുമറച്ച് താമസിച്ചിരുന്ന ഹിളറിനേയും കുടുംബത്തേയും സ്വപ്ന ഭവനത്തിലേക്ക് മാറ്റി താമസിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹിളര്‍ മരണത്തിനു കീഴടങ്ങിയത്. നിരവധി സംഘടനകളും വ്യക്തികളും ഹിളറിന്റെ സ്വപ്നത്തിനു വേഗം കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ദ്രുതഗതിയില്‍ സ്‌നേഹ ഭവന നിര്‍മാണം നടക്കുന്നിനിടയില്‍ ഹിളറിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ ദു:ഖത്തിലാണു നാട്ടുകാരും വിദ്യാര്‍ഥികളും. ഭാര്യ റംലയും അമീര്‍(14), ഫൈജാസ് (12), അനീസ് (9), നിയാസ് (4) എന്നിവര്‍ അടങ്ങുന്ന കുടുംബമാണ് ഹിളറിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."