അമേരിക്കയില്‍ ക്ലോക്കിലെ സൂചി ഇന്നു മുതല്‍ ഒരു മണിക്കൂര്‍ മുന്നോട്ട്
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ ഇന്നു മുതല്‍ സമയം ഒരു മണിക്കൂര്‍ വര്‍ധിച്ചു. പുലര്‍ച്ചെ രണ്ടു മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവച്ചു.
2016 നവംബര്‍ ആറിനായിരുന്നു സമയം ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ചുവച്ചിരുന്നത്. ശൈത്യകാലത്തിന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും തിരിച്ചുവയ്ക്കുന്ന സമയമാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലത്തായിരുന്നു.
സൂര്യ പ്രകാശം നന്നായി ലഭിക്കുന്ന ശിശിര, ശൈത്യകാലത്ത് പകലിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സമയമാറ്റം അംഗീകരിച്ചു നടപ്പാക്കിയത്.
സ്പ്രിങ്ങ് ഫോര്‍വേര്‍ഡ്, ഫാള്‍ ബാക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.
അരിസോണ, ഹവായ്, പുര്ട്ടൊറിക്കോ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."