ബസുടമകളോട് പാവം യാത്രക്കാര്‍; ട്രിപ്പ് മുടക്കരുതേ..
കാസര്‍കോട്: ബസുകള്‍ പതിവായി ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ വലക്കുന്നു. ദേശീയപാതയില്‍ ഉള്‍പ്പെടെ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളും, കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് വ്യാപകമായി ട്രിപ്പുകള്‍ മുടക്കുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ വിവാഹ ട്രിപ്പുകള്‍ നടത്തുന്നതിന് പുറമേ പലസ്വകാര്യ ബസുകളും സര്‍വിസ് നടത്താതെ കയറ്റിവയ്ക്കുന്ന സ്ഥിതിയും ജില്ലയിലുണ്ട്. ഇത് കാരണം വിവിധ ആവശ്യങ്ങള്‍ക്കായി പലയിടങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ മൂന്നും നാലും മണിക്കൂറുകള്‍ പാതയോരത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. കൂടാതെ രാത്രി സമയങ്ങളിലടക്കം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറു കണക്കിന് യാത്രക്കാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാത്രാ ക്ലേശം അനുഭവിക്കുന്നത്.
കാസര്‍കോട്ടുനിന്ന് ദേശീയപാത വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് രാത്രിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. എന്നാല്‍ 7.15ന് പയ്യന്നൂരിലേക്കുള്ള ടി.ടി ബസ് പോയിക്കഴിഞ്ഞാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന ലാസ്റ്റ് ബസ് മാത്രമാണുള്ളത്. ഈ ബസിനായി യാത്രക്കാര്‍ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനിടയിലുള്ള അഞ്ചോളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചതാണ് യാത്രക്കാരെ വലക്കുന്നത്.
ജീവനക്കാര്‍ക്ക് സൗകര്യപൂര്‍വം വീടുകളിലേക്ക് പോകുന്നതിനു വേണ്ടിയാണ് ഈ ബസുകളുടെ ട്രിപ്പുകള്‍ മുടക്കുന്നതെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.
എന്നാല്‍ സമാന അവസ്ഥയാണ് കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലെ യാത്രക്കാരും അനുഭവിക്കുന്നത്. 7.15ന് പയ്യന്നൂരില്‍നിന്നുള്ള ബസ് കാസര്‍കോടേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നീട് രാത്രി ഒന്‍പതോടെ മാനന്തവാടിയില്‍നിന്നുള്ള ബസാണ് യാത്രക്കാര്‍ക്ക് ആശ്രയം. ഈ ബസ് ഇടക്കിടെ വൈകുന്നതായും പരാതിയുണ്ട്. പലരും ബസ് കാത്തുനിന്ന് മടുക്കുന്നതോടെ ഓട്ടോ ഉള്‍പ്പെടെയുള്ള വാടക വാഹനങ്ങള്‍ വിളിച്ചു ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതുകാരണം യാത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടവും
ഞായറാഴ്ച ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും കൂട്ടമായി ട്രിപ്പ് മുടക്കുന്നത് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."