HOME
DETAILS

സഊദിയില്‍ ജീവിത നിലവാരം ഉയര്‍ത്താന്‍ 13,000 കോടി റിയാലിന്റെ പദ്ധതി

  
backup
May 06 2018 | 06:05 AM

saudi-lifestyle-investment-gulf-0605

റിയാദ്: രാജ്യത്തെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വിപുലമായ പദ്ധതി പ്രഖ്യാപിച്ചു. സഊദി കിരീടാവകാശിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനുമായ സമിതിയാണ് 'ക്വാളിറ്റി ഓഫ് ലൈഫ് 2020 ' എന്ന പദ്ധതി പ്രഖ്യാപിച്ചത്. വ്യക്തികളുടെയും കുടുംബത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സാംസ്‌കാരിക, വിനോദ, സ്‌പോര്‍ട്‌സ് മേഖലകളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുകയും അതിനായി വിദേശനിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക വൈവിധ്യ വല്‍ക്കരണങ്ങള്‍ക്ക് പുറമെ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് സഊദി നഗരങ്ങളെ ഉയര്‍ത്താന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം മൂന്നര ലക്ഷം തൊഴില്‍ സാധ്യതകളും ലക്ഷ്യമിടുന്നുണ്ട്.

നിലവില്‍ രാജ്യത്ത് പ്രഖ്യാപിച്ച ഖിദിയ്യ പദ്ധതി, ചെങ്കടല്‍ പദ്ധതി, ദര്‍ഇയ്യ പദ്ധതി, ഹിസ്‌റ്റോറിക് ജിദ്ദ പദ്ധതി, അല്‍ ഉല റോയല്‍ കമ്മീഷന്‍ പദ്ധതികള്‍ എന്നിവ ഉള്‍ക്കൊണ്ടുള്ള വിപുലമായ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 2020 വരെയുള്ള കാലത്ത് 220 പദ്ധതികളാണ് ജീവിത നിലവാര പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. 7450 കോടി റിയാലിന്റെ നേരിട്ടുള്ള നിക്ഷേപങ്ങളും 5090 കോടി റിയാലിന്റെ സര്‍ക്കാര്‍ മൂലധന നിക്ഷേപവുമായിരിക്കും ഉണ്ടാവുക.

ഇതേകാലയളവില്‍ സ്വകാര്യ മേഖലക്ക് 2370 കോടി റിയാലിന്റെ നിക്ഷേപാവസരങ്ങളും ലഭിക്കും. ഇവ കൂടാതെ വന്‍കിട പദ്ധതികളില്‍ 8600 കോടിയിലേറെ റിയാലിന്റെ മൂലധന നിക്ഷേപങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 2030 ഓടെ ലോകത്തെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള നൂറ് നഗരങ്ങളുടെ പട്ടികയില്‍ സഊദിയില്‍ നിന്നും ചുരുങ്ങിയത് മൂന്നു നഗരങ്ങളെങ്കിലും ഉള്‍കൊള്ളിക്കലാണ് ലക്ഷ്യം. 3,46,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പെട്രോളിതര മേഖലകളില്‍ നിന്നും 190 കോടി റിയാല്‍ പൊതുവരുമാനം നേടുന്നതിനും ക്വാളിറ്റി ഓഫ് ലൈഫ് പദ്ധതി ലക്ഷ്യമിടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  11 minutes ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  35 minutes ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  an hour ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 hours ago