യു.പിയില്‍ സര് സയ്യിദിന്റെ ചിത്രം കാണാതായി
ലഖ്നൗ: അലിഗഢ് വിദ്യാര്‍ഥി യൂനിയന്‍ ഹാളില്‍ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന വിവാദത്തിന് പിന്നാലെ യൂനിവേഴ്സിറ്റി സ്ഥാപകന്‍ സര് സയ്യിദ് അഹമദ് ഖാന്റെ ചിത്രം കാണാതായി.
ഖൈര്‍ നഗരത്തിലെ സംസ്ഥാന പി.ഡബ്യു.ഡി ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രമാണ് കാണാതായത്. മഹാത്മാ ഗാന്ധി, ഡോ. അംബേദ്കര്‍, ലാല്‍ ബഹുദൂര്‍ ശാസ്ത്രി എന്നിവര്‍ക്കൊപ്പമാണ് ചിത്രം പ്രദര്ശിപ്പിച്ചരുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല. ബുധനാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താാണ് ചിത്രം അപ്രത്യക്ഷമായത്. ബി.ജെ.പി അലിഗഢ് പ്രാദേശിക നേതൃത്വം ഈയിടെ സംഘടിപ്പിച്ച യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കെട്ടിടത്തില്‍ സര് സയ്യിദിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരേ രംഗത്തിയിരുന്നു.
ഇത്തരം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മോദിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഹിന്ദു യുവ വാഹിനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിവാദങ്ങള്‍ തുടരുന്നതിന്നിടെ അലിഗഢിലെ ഡി.എസ് കോളജില്‍ ജിന്നയുടെ ചിത്രം നശിപ്പിച്ച നിലയില്‍ കണ്ടെത്തി. കോളജിന്റെ ശുചി മുറിയില്‍ ചിത്രം നശിപ്പിച്ച നിലയില്‍ തൊഴിലാളികള്‍ ശനിയാഴ്ചയാണ് കണ്ടെത്തിയത്. പ്രശ്നങ്ങളുണ്ടാക്കാനായി ചില വിദ്യാര്‍ഥികള്‍ ജിന്നയുടെ ചിത്രം പുറത്ത് നിന്ന് കോളിലേക്ക് കൊണ്ടുവന്നതാണെന്നും ഡി.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹേം പ്രകാശ് പറഞ്ഞു.ചിത്രം നശിപ്പിച്ചതിനോട് യോജിക്കുന്നില്ലെന്നും ചിത്രം കണ്ടെത്തിയ ഉടനെ നീക്കം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."