ചേലക്കാട്ടും വടകരയിലും ഫയര്‍ഫോഴ്‌സ് വേണ്ടണ്ടത്ര സജ്ജമല്ലെന്ന് പരാതി
എടച്ചേരി: സന്നിഗ്ധ ഘട്ടങ്ങളില്‍ ആവശ്യമായ സന്നാഹങ്ങളോടെ അപകടമേഖലയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടണ്ട ഫയര്‍ഫോഴ്‌സ് വേണ്ടണ്ടത്ര സജ്ജമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ ചേലക്കാട്ടും വടകരയിലുമുളള യൂനിറ്റുകള്‍ക്കാണ് വേണ്ടണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തത്.കഴിഞ്ഞ ദിവസം എടച്ചേരി കളിയാം വെളളി കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവിനെ രക്ഷപ്പെടുത്താന്‍ വടകര നിന്നെത്തിയ ഫയര്‍ഫോഴ്‌സിന് സാധിച്ചില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ലൈഫ് ജാക്കറ്റ് ധരിച്ചെങ്കിലും കനാലിലിറങ്ങി യുവാവിനെ രക്ഷപ്പെടുത്താനുളള ശ്രമം നടത്തിയില്ലെന്നാണ് പരാതി. മരണം സംഭവിച്ചിട്ടുണ്ടണ്ടാകാമെന്ന നിഗമനത്തിലാകാം ഉദ്യോഗസ്ഥര്‍ പാതാളകരണ്ടണ്ടി (ഇല്ലിക്കൊക്ക) കയറില്‍ കെട്ടി വെളളത്തിലിട്ട് കരയില്‍ കൂടി നടക്കുക മാത്രമാണ് ചെയ്തത്.
ഇതിനിടയില്‍ സമീപത്തെ മരമില്ലില്‍ ജോലി ചെയ്യുകയായിരുന്ന വടകരപുതുപ്പണം സ്വദേശിയായ ചെറുപ്പക്കാരനാണ് വെളളത്തില്‍ മുങ്ങിപ്പോയ യുവാവിനെ പുറത്തെടുത്തത്. മരണം സംഭവിച്ചത് ആശുപത്രിയിലേക്ക് കൊണ്ടണ്ട് പോകും വഴിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവാവിനെ പുറത്തെടുത്ത ഉടനെ ഫയര്‍ ഫോഴ്‌സുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കുതിച്ചു. വെളളത്തില്‍ നിന്ന് പുറത്തെടുത്ത ഉടനെ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയും നല്‍കിയിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്തു കൊണ്ടണ്ട് പെട്ടെന്ന് പുഴയില്‍ ചാടി രക്ഷപ്പെടുത്താനുളള ശ്രമം നടത്തിയില്ലെന്ന് നാട്ടുകാരില്‍ ഒരാള്‍ ഉന്നത ഉദ്യോഗസ്ഥനോട് തിരക്കിയിരുന്നു. വെളളത്തിലിറങ്ങി മുങ്ങി തപ്പാന്‍ ധരിക്കുന്ന മാസ്‌ക് സംവിധാനം രണ്ട് യൂനിറ്റിലും ഇല്ലെന്ന മറുപടിയാണത്രെ ലഭിച്ചത്.അപകടത്തില്‍ രക്ഷകരാവേണ്ടണ്ട ഉദ്യോഗസ്ഥര്‍ക്ക് പോലും ആവശ്യമായ ഉപകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാവാത്തത് നാട്ടുകാരെ അദ്ഭുതപ്പെടുത്തുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പ് പുറമേരി പഞ്ചായത്തിലെ മുതുവടത്തൂരിനടുത്ത നെടിയ പാറക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചപ്പോഴും ഇതേ അനുഭവമായിരുന്നു. അന്ന് ചേലക്കാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സുകാര്‍ വെളളത്തില്‍ മുങ്ങിത്തപ്പാനുളള സജ്ജീകരണങ്ങളില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. പിറ്റേ ദിവസം കോഴിക്കോട് യൂനിറ്റില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെത്തിയാണ് മൃദദേഹം പുറത്തെടുത്ത് . കഴിഞ്ഞ ദിവസം കളിയാം വെളളിയിലെത്തിയ വടകര യൂനിറ്റിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കുറച്ച് കൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."