പൊലിസ് ഇടപെടല്‍; വിഷ്ണുമംഗലത്ത് സംഘര്‍ഷം ഒഴിവായി
നാദാപുരം: വിഷ്ണുമംഗലത്ത് ഇന്നലെ ഉച്ചയോടെയുണ്ടണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷം പൊലിസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇല്ലാതായി.
നേരത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷം നടന്ന ഇവിടെ ഇന്നലെ രണ്ടരയോടെ ബി.ജെ.പിയുടെ പോസ്റ്ററും തൊട്ടടുത്ത മത്തത്ത് ചന്ദ്രന്റെ കടയിലെ കസേരകളും സി.പി.എം പ്രവര്ത്തകന് നശിപ്പിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടിയതാണ് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നാദാപുരം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് യുവാവിനെ സ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞയാഴ്ച ഇവിടെയുള്ള സി.പി.എം ഓഫിസ് തീവച്ചു നശിപ്പിച്ചതിനു ശേഷം പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളെല്ലാം സി.പി.എം, ബി.ജെ.പി പേരുകള്‍ എഴുതിവച്ച നിലയിലായിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോസ്റ്റുകളിലെ എഴുത്തുകളെല്ലാം പൊലിസ് കരിഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും എഴുതാന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ ഒഴിച്ചിട്ടവയില് പൊലിസ് എന്നെഴുതുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."