HOME
DETAILS

അന്ന് ഫൈനലിൽ ആ പെനാൽറ്റി എടുക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി: റൊണാൾഡോ

  
February 18, 2025 | 2:28 PM

Cristiano Ronaldo talks about His pressure situation in football

ഫുട്ബോളിൽ തന്റെ 40ാം വയസ്സിലും പ്രായത്തെ പോലും വെല്ലുന്ന പോരാട്ടമാണ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 924 ഗോളുകളാണ് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിക്കൊണ്ട് റൊണാൾഡോ നേടിയിട്ടുള്ളത്. ഇതിൽ ധാരാളം പെനാൽറ്റി ഗോളുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു പെനാൽറ്റി കിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് റൊണാൾഡോ. 2016 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റികോ മാഡ്രിനെതിരെയുള്ള പെനാൽറ്റി കിക്കിനെ കുറിച്ചാണ് റൊണാൾഡോ സംസാരിച്ചത്. എഡു അഗ്യൂറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റൊണാൾഡോ. 

'ഏതെങ്കിലും ഒരു പെനാൽറ്റിയെ കുറിച്ച് മാത്രം പരാമർശിക്കുക എന്നുള്ളത് അല്പം ബുദ്ധിമുട്ടാണ്. പെനാൽറ്റി എടുക്കുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദങ്ങൾ വരുന്നത് ഫൈനൽ മത്സരങ്ങളിൽ ആണ്. 2016 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെയുള്ള പെനാൽറ്റിയാണ് ഞാൻ തെരഞ്ഞെടുക്കുക,' റൊണാൾഡോ പറഞ്ഞു. 

2016 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയായിരുന്നു റയൽ മാഡ്രിഡ് കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ റയൽ മാഡ്രിഡ് 4-1 എന്ന സ്കോർ ലൈനിൽ വിജയം സ്വന്തമാക്കുകയായിരുന്നു. 

പെനാൽറ്റി ഷൂട്ട് ഔട്ടിൽ റയലിന് വേണ്ടി അഞ്ചാമത്തെ കിക്ക് ആയിരുന്നു റൊണാൾഡോ എടുത്തിരുന്നത്. പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റയൽ മാഡ്രിനെ തങ്ങളുടെ ചരിത്രത്തിലെ പതിനൊന്നാം ചാമ്പ്യൻസ് ലീഗ് കിരീടം റൊണാൾഡോ നേടിക്കൊടുക്കുകയായിരുന്നു. മത്സരത്തിൽ സെർജിയോ റാമോസിന്റെ ഗോളിലൂടെ ആയിരുന്നു റയൽ മാഡ്രിഡ് മുന്നിലെത്തിയിരുന്നത് എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ യാനിക് കരാസ്ക്കയിലൂടെ സമനില ഗോളുകൾ നേടുകയായിരുന്നു. 

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളതും റൊണാൾഡോ തന്നെയാണ്. തന്റെ കരിയറിൽ 171 പെനാൽറ്റി കിക്കുകളാണ് താരം ഗോളാക്കി മാറ്റിയത് എന്നാൽ 31 പെനാൽറ്റികൾ റൊണാൾഡോ നഷ്ടപ്പെടുത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  2 hours ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  2 hours ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  2 hours ago
No Image

കെ.എ.എസ്: റാങ്ക് ലിസ്റ്റിൽ നിയമനം തുടങ്ങിയില്ല; റിപ്പോർട്ട് ചെയ്തത് മൂന്നെണ്ണം

Kerala
  •  2 hours ago
No Image

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ

International
  •  2 hours ago
No Image

മോഡലിങ്ങിന്റെ മറവിൽ സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ശബ്ദസന്ദേശം പുറത്ത്

Kerala
  •  2 hours ago
No Image

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

Kerala
  •  3 hours ago
No Image

പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം

Kerala
  •  4 hours ago
No Image

നീറ്റ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ 27 വരെ സമർപ്പിക്കാം

Kerala
  •  4 hours ago
No Image

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

International
  •  4 hours ago