HOME
DETAILS

ആശ വർക്കർമാരുടെ സമരം ഫലം കണ്ടു; 2 മാസത്തെ വേതനം അനുവദിച്ചു

  
February 18, 2025 | 3:55 PM

ASHA workers strike bears fruit 2 months salary granted

തിരുവനന്തപുരം:ആശ വർക്കർമാരുടെ സമര പരമ്പരകൾക്ക് ഒടുവിൽ ഫലം. സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാർക്ക് രണ്ട് മാസത്തെ  വേതന കുടിശിക സർക്കാർ അനുവദിച്ചു. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി.  52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇത് നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. അതേസമയം മൂന്ന് മാസത്തെ ഇൻസെൻ്റീവ് ഇപ്പോഴും കുടിശികയിലിരിക്കുകയാണ്. വേതന കുടിശിക ഉള്‍പ്പടെ വിവിധ  ആവശ്യങ്ങൾ ‍ ഉന്നയിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് വരികയാണ്.

സമരം കടുപ്പിക്കാനോരുങ്ങിയിരിക്കുകയായിരുന്നു ആശാവർക്കർമാർ. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസംഗമം സംഘടിപ്പിക്കാനാണ് ആശാവർക്കർമാരുടെ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താൻ നിർദേശം നൽകിയിരുന്നു. ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ആശാവർക്കർമാർ ഈ നിലപാടുടെത്തത്.

എന്നാൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോണ്‍മെന്‍റ് പൊലീസാണ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൻെറ അന്വേഷണത്തിനായി 24 മണിക്കൂറിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ആശാവർക്കർമാർക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്ന ആശ വർക്കർമാർ രം​ഗത്തെത്തിയത് . ആരോ സമരക്കാരെ ഇളക്കിവിട്ടെന്ന് ഇന്നലെ ധനമന്ത്രി ആക്ഷേപിച്ചപ്പോൾ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്നായിരുന്നു മന്ത്രി വീണ ജോർജ് പറഞ്ഞത്. വീണ ജോർജ് പറഞ്ഞ 13200 രൂപ പ്രതിമാസ വേതനം ഒരിക്കൽപ്പോലും കിട്ടിയിട്ടില്ലെന്നാണ് സമരക്കാർ പറഞ്ഞത്. എന്നാൽ ഇതിനെല്ലാം ഒടുവിൽ സമരത്തിന് ഫലം കണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  7 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  7 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  7 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  7 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  7 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  7 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  7 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  7 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  7 days ago